മാ​വേ​ലി​ക്ക​ര കൈ​പ്പി​ടി​യി​ൽ
Thursday, May 23, 2019 10:55 PM IST
ആ​ല​പ്പു​ഴ: ശ​ബ​രി​മ​ല​യും പ്ര​ള​യ​വു​മൊ​ക്കെ തു​ണ​ച്ച​തോ​ടെ മാ​വേ​ലി​ക്ക​ര​യി​ൽ കൊ​ടി​ക്കു​ന്നി​ലി​ന് മൂ​ന്നാ​മൂ​ഴം. 61,500 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് എ​തി​ർ​സ്ഥാ​നാ​ർ​ഥി സി​പി​ഐ​യു​ടെ ചി​റ്റ​യം ഗോ​പ​കു​മാ​റി​നെ(3,76,497) കൊ​ടി​ക്കു​ന്നി​ൽ (4,37,997) പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ആ​റു​ത​വ​ണ എം​പി​യും ഒ​രു​ത​വ​ണ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​ട്ടു​ള്ള കൊ​ടി​ക്കു​ന്നി​ലി​ന്‍റെ വി​ജ​യം മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ടു​ന്ന ച​ങ്ങ​നാ​ശേ​രി, കു​ട്ട​നാ​ട്, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, കു​ന്ന​ത്തൂ​ർ, കൊ​ട്ടാ​ര​ക്ക​ര, പ​ത്ത​നാ​പു​രം എ​ന്നീ ഏ​ഴു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും മേ​ൽ​ക്കൈ നേ​ടി​ക്കൊ​ണ്ടാ​യി​രു​ന്നു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ങ്ങ​നാ​ശേ​രി മാ​ത്ര​മാ​യി​രു​ന്നു യു​ഡി​എ​ഫി​നെ തു​ണ​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​ഴു​മ​ണ്ഡ​ല​ങ്ങ​ളും യു​ഡി​എ​ഫി​നെ തു​ണ​ച്ചു. 23,410 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം ന​ല്കി​യ ച​ങ്ങ​നാ​ശേ​രി ത​ന്നെ​യാ​ണ് കൊ​ടി​ക്കു​ന്നി​ലി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലെ മു​ഖ്യ​പ​ങ്കു​വ​ഹി​ച്ച​ത്. പ​ത്ത​നാ​പു​ര​ത്ത് 14,732 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​പ്പോ​ൾ ഈ​യ​ടു​ത്ത് റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തോ​ടെ ഇ​ട​തു​പ​ക്ഷം ജ​യി​ച്ച ചെ​ങ്ങ​ന്നൂ​രി​ൽ 9839 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം കൊ​ടി​ക്കു​ന്നി​ലി​നു കി​ട്ടി. കു​ന്ന​ത്തൂ​രി​ൽ 7173 വോ​ട്ടി​ന്‍റെ ലീ​ഡും കൊ​ട്ടാ​ര​ക്ക​ര​യി​ൽ 2754 വോ​ട്ടി​ന്‍റെ ലീ​ഡും കു​ട്ട​നാ​ട്ടി​ൽ 2625 വോ​ട്ടി​ന്‍റെ ലീ​ഡും കൊ​ടി​ക്കു​ന്നി​ൽ നേ​ടി. മാ​വേ​ലി​ക്ക​ര​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് ലീ​ഡ് കൊ​ടി​ക്കു​ന്നി​ലി​നു ല​ഭി​ച്ച​ത്-969.

വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ച ആ​ദ്യ​നി​മി​ഷ​ങ്ങ​ൾ മു​ത​ൽ ലീ​ഡ് കൊ​ടി​ക്കു​ന്നി​ലി​നു ത​ന്നെ​യാ​യി​രു​ന്നു.
ഇ​ട​യ്ക്കൊ​രു ത​വ​ണ സി​പി​ഐ സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​ർ മു​ന്നോ​ട്ടെ​ത്തി​യെ​ങ്കി​ലും ലീ​ഡ് തി​രി​ച്ചു​പി​ടി​ച്ച കൊ​ടി​ക്കു​ന്നി​ലി​ന് പി​ന്നീ​ടൊ​രി​ക്ക​ലും തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. പ​ടി​പ​ടി​യാ​യി ലീ​ഡ് ഉ​യ​ർ​ത്തി കൊ​ടി​ക്കു​ന്നി​ൽ കു​തി​ച്ചു. 2014ൽ ​നേ​ടി​യ 32737 വോ​ട്ടു​ക​ളു​ടെ ലീ​ഡ് ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യാ​യി. ആ​ല​പ്പു​ഴ​യി​ലെ ഡി​സി​സി ഓ​ഫീ​സി​ൽ അ​ണി​ക​ൾ​ക്കൊ​പ്പ​മി​രു​ന്ന് അ​ദ്ദേ​ഹം ലീ​ഡ് വ​ർ​ധ​ന ക​ണ്ടു​കൊ​ണ്ടി​രു​ന്നു. ഇ​തി​നി​ടെ പ​തു​ക്കെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. വി​ജ​യം ഉ​റ​പ്പാ​യ​തോ​ടെ അ​ണി​ക​ൾ അ​ദ്ദേ​ഹ​ത്തെ എ​ടു​ത്ത് ആ​ഹ്ലാ​ദ​വും പ​ങ്കു​വ​ച്ചു.