ആ​ല​പ്പു​ഴ ചു​വ​ന്നു
Thursday, May 23, 2019 10:55 PM IST
ആ​ല​പ്പു​ഴ: വോ​ട്ടെ​ണ്ണ​ലി​ന്‍റെ തു​ട​ക്കം മു​ത​ൽ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ ആ​ല​പ്പു​ഴ ഒ​ടു​വി​ൽ ഗ​തി​മാ​റി​യൊ​ഴു​കി. 98.92 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞ പ്പോൾ 9,213 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​വു​മാ​യി എം.​എം. ആ​രി​ഫ് പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് അ​ട്ടി​മ​റി വി​ജ​യം ക​ര​സ്ഥ​മാ​ക്കി. കേ​ര​ള​ത്തി​നു എ​ൽ​ഡി​എ​ഫി​നു വി​ജ​യം സ​മ്മാ​നി​ച്ച ഏ​ക മ​ണ്ഡ​ല​മാ​യി ആ​ല​പ്പു​ഴ മാ​റി.

ആ​ല​പ്പു​ഴ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ന്‍റെ വോ​ട്ടെ​ണ്ണ​ലി​ന്‍റെ തു​ട​ക്കം​മു​ത​ൽ ലീ​ഡ് നി​ല മാ​റി​മ​റി​യു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു. പോ​സ്റ്റ​ൽ വോ​ട്ട് എ​ണ്ണി​തീ​ർ​ന്ന​പ്പോ​ൾ നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​നു ആ​രി​ഫ് മു​ന്നി​ട്ടു നി​ന്നെ​ങ്കി​ലും വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ എ​ണ്ണി തു​ട​ങ്ങി​യ​പ്പോ​ൾ ആ​രി​ഫി​നെ പി​ന്ത​ള്ളി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ലീ​ഡ് ചെ​യ്തു. പ​ക്ഷെ ഒ​രു ഘ​ട്ട​ത്തി​ൽ പോ​ലും ഷാ​നി​മോ​ൾ​ക്ക് വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ മേ​ൽ​ക്കൈ നേ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. വോ​ട്ടെണ്ണലി​ന്‍റെ 30 ശ​ത​മാ​നം പൂ​ർ​ത്തി​യാ​പ്പോ​ൾ ഇ​ട​യ്ക്കി​ടെ ചാ​ഞ്ചാ​ടി​യെ​ങ്കി​ലും ആ​രി​ഫ് ഭൂ​രി​പ​ക്ഷം നി​ല​നി​ർ​ത്തി. ചേ​ർ​ത്ത​ല, കാ​യം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളാ​ണ് ആ​രി​ഫി​ന് തു​ണ​യാ​യ​ത്. എ​ന്നാ​ൽ മ​ന്ത്രി​മാ​രാ​യ തോ​മ​സ് ഐ​സ​ക്കി​ന്‍റെ ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലും ജി. ​സു​ധാ​ക​ര​ന്‍റെ അ​ന്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലും ആ​രി​ഫി​നു ലീ​ഡ് നേ​ടാ​നാ​യി​ല്ല. അ​തോ​ടൊ​പ്പം താ​ൻ എം​എ​ൽ​എ​യാ​യി​ട്ടി​രി​ക്കു​ന്ന അ​രൂ​ർ ആ​രി​ഫി​നെ കൈ​വി​ട്ട​തും ശ്ര​ദ്ധേ​യ​മാ​യി. കാ​യം​കു​ള​ത്തും എ​ൽ​ഡി​എ​ഫ് ലീ​ഡ് ചെ​യ്ത​പ്പോ​ൾ ക​രു​നാ​ഗ​പ്പ​ള്ളി, ഹ​രി​പ്പാ​ട് ഉ​ൾ​പ്പെ​ടെ അ​ഞ്ചി​ട​ത്ത് യു​ഡി​ഫി​നു മേ​ൽ​കൈ നേ​ടാ​നാ​യി.

നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം ആ​ല​പ്പു​ഴ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ചു​വ​പ്പു​കൊ​ടി പാ​റി​ക്കാ​ൻ ആ​രി​ഫി​നാ​യി. അ​തും കേ​ര​ള​ത്തി​ലെ ഏ​ക ഇ​ട​ത് എം​പി​യാ​യി. 1991ൽ ​കോ​ണ്‍​ഗ്ര​സി​ലെ വ​ക്കം പു​രു​ഷോ​ത്ത​മ​നെ സി​പി​എ​മ്മി​ലെ ടി.​ജെ. ആ​ഞ്ച​ലോ​സും 2004ൽ ​അ​പ​ര​ന്‍റെ സ​ഹാ​യ​ത്താ​ൽ വി.​എം. സു​ധീ​ര​നെ സി​പി​എം സ്വ​ത​ന്ത്ര​ൻ ഡോ. ​കെ.​എ​സ്. മ​നോ​ജും പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​ല​പ്പു​ഴ പി​ടി​ച്ചെ​ടു​ത്ത​തി​നു ശേ​ഷം പി​ന്നീ​ട് ഇ​പ്പോ​ഴാ​ണ് ആ​ല​പ്പു​ഴ​യി​ൽ ചെ​ങ്കൊ​ടി പാ​റു​ന്ന​ത്. 1.5ശ​ത​മാ​നം വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 64 വോ​ട്ടി​ന്‍റെ ലീ​ഡു​നേ​ടി​യാ​യി​രു​ന്നു ആ​രി​ഫി​ന്‍റെ തു​ട​ക്കം. 3.15ശ​ത​മാ​നം എ​ണ്ണി​യ​പ്പോ​ൾ 2008 വോ​ട്ടി​ന്‍റെ ലീ​ഡു​മാ​യി യു​ഡി​എ​ഫ് ആ​യി മു​ന്നി​ൽ. പി​ന്നീ​ട് അ​ത്് 5607 വോ​ട്ടാ​യി വ​ർ​ധി​ച്ചു. 16.24 ശ​ത​മാ​ന​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ ആ​റാ​യി​ര​ത്തോ​ളം വോ​ട്ടി​ന്‍റെ ലീ​ഡ് നേ​ടി​യ യു​ഡി​എ​ഫ് പി​ന്നീ​ട് താ​ഴേ​യ്ക്കു പോ​ന്നു. 11 മ​ണി​ക്കു​ശേ​ഷം പ​തി​യെ ലീ​ഡ് നേ​ടി​ത്തു​ട​ങ്ങി​യ ആ​രി​ഫ് പി​ന്നീ​ട് മു​ന്നേ​റി​ക്കൊ​ണ്ടി​രു​ന്നു. ഇ​ട​യ്ക്ക് ഷാ​നി​മോ​ൾ ഒ​ന്നു​മു​ന്നേ​റി​യെ​ങ്കി​ലും അ​ത് ഏ​റെ നീ​ണ്ടി​ല്ല. ഒ​ടു​വി​ൽ പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ആ​രി​ഫ് വി​ജ​യ​ക്കൊ​ടി നാ​ട്ടി.