ചെ​ങ്ങ​ന്നൂ​രി​ൽ യു​ഡി​എ​ഫി​ന് മ​ധു​ര പ്ര​തി​കാ​രം: നി​യ​മ​സ​ഭ​യി​ൽ ന​ഷ്ട​പ്പെ​ട്ട​ത് ഇ​ര​ട്ടി​യാ​യി തി​രി​ച്ചു​പി​ടി​ച്ചു
Thursday, May 23, 2019 10:55 PM IST
ചെ​ങ്ങ​ന്നൂ​ർ: 2016 ലെ​യും18 ലെ​യും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട ആ​ധി​പ​ത്യം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ച്ചു കൊ​ണ്ട് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് തി​രി​കെ പി​ടി​ച്ച​ത് യു​ഡി​എ​ഫി​ന് ഇ​ര​ട്ടി മ​ധു​ര​മാ​യി. ചെ​ങ്ങ​ന്നൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ 61242 വോ​ട്ടു​ക​ൾ യു​ഡി​എ​ഫ് നേ​ടി​യ​പ്പോ​ൾ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​റി​നു 51403 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. 2014ൽ ​മ​ണ്ഡ​ല​ത്തി​ൽ 7818 ആ​യി​രു​ന്നു ഭൂ​രി​പ​ക്ഷ​മാ​യി​രു​ന്ന​ത് ഇ​ക്കു​റി 9839 വോ​ട്ടാ​യി വ​ർ​ധി​പ്പി​ച്ചു.
ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ലെ സ​ജി​ചെ​റി​യാ​ൻ 20956 വോ​ട്ടി​ന്‍റെ മൃ​ഗീ​യ ഭൂ​രി​പ​ക്ഷം ഇ​വി​ടെ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​ന്നെ അ​തി​നെ മ​റി​ക​ട​ന്ന് മു​പ്പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ടി​നു മു​ന്നേ​റാ​നാ​യ​ത് ഇ​ട​തു​പാ​ള​യ​ത്തെ ഞെ​ട്ടി​ച്ചു. ബി​ജെ​പി​ക്ക് ക​ഴി​ഞ്ഞ ര​ണ്ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ല​ഭി​ച്ച വോ​ട്ടു​ക​ൾ ഇ​ക്കു​റി നേ​ടാ​നാ​യി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. 2011ൽ ​ബി. രാ​ധാ​കൃ​ഷ്ണ​മേ​നോ​ൻ 6057, 2014ൽ ​പി.​സു​ധീ​ർ 15716, 2016 ലും 2018 ​ലും പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള യ​ഥാ​ക്ര​മം 42682, 35270 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വോ​ട്ടു​ക​ൾ നേ​ടി​യ​ത്. ഇ​ക്കു​റി എ​ൻ​ഡി​എ​യി​ൽ ബി​ഡി​ജ​ഐ​സ് സ്ഥാ​നാ​ർ​ഥി​യാ​യി ത​ഴ​വാ സ​ഹ​ദേ​വ​ന് 24854 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. 826 വോ​ട്ടു​മാ​യി നോ​ട്ട ചെ​ങ്ങ​ന്നൂ​രി​ൽ നാ​ലാം സ്ഥാ​ന​ത്തെ​ത്തി.