അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും ഷാ​നി​മോ​ൾ​ക്ക് ലീ​ഡ് ചേ​ർ​ത്ത​ല​യി​ലെ വ​ൻ​ഭൂ​രി​പ​ക്ഷം ആ​രീ​ഫി​നു തു​ണ​യാ​യി
Thursday, May 23, 2019 10:55 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട ഷാ​നി​മോ​ൾ ഉ​സ്മാ​ൻ അ​ഞ്ചു നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഭൂ​രി​പ​ക്ഷം നേ​ടി​യ​പ്പോ​ൾ ചേ​ർ​ത്ത​ല​യി​ലും കാ​യം​കു​ള​ത്തും ആ​രീ​ഫ് വ​ൻ​ഭൂ​രി​പ​ക്ഷം നേ​ടി.
ചേ​ർ​ത്ത​ല​യി​ൽ 16,894യും, ​കാ​യം​കു​ള​ത്ത് 4297 വോ​ട്ടി​ന്‍റെ​യും ഭൂ​രി​പ​ക്ഷം ആ​രി​ഫ് നേ​ടി​യ​പ്പോ​ൾ ആ​രി​ഫി​ന്‍റെ സ്വ​ന്തം മ​ണ്ഡ​ല​മാ​യ അ​രൂ​ർ, ആ​ല​പ്പു​ഴ, അ​ന്പ​ല​പ്പു​ഴ, ഹ​രി​പ്പാ​ട്, ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ യാ​ഥാ​ക്ര​മം 648, 69, 638, 5844, 4780 എ​ന്നി​ങ്ങ​നെ ഷാ​നി​മോ​ൾ​ക്കാ​ണ് ഭൂ​രി​പ​ക്ഷം. എ​ന്നാ​ൽ ചേ​ർ​ത്ത​ല​യി​ലെ വ​ൻ​ഭൂ​രി​പ​ക്ഷം ആ​രി​ഫി​നു തു​ണ​യാ​കു​ക​യാ​യി​രു​ന്നു.
2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും 38,519 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു ആ​രി​ഫ് വി​ജ​യി​ച്ച​ത്.
കെ.​സി. വേ​ണു​ഗോ​പാ​ൽ ക​ഴി​ഞ്ഞ​ത​വ​ണ 19,407 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ച മ​ണ്ഡ​ലം ആ​രി​ഫ് 9923 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ യു​ഡി​എ​ഫി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.