മു​ള​യ്ക്കാം​തു​രു​ത്തി​- വാ​ല​ടി റോ​ഡ് ര​ണ്ടു​മാ​സ​ത്തെ അ​നാ​സ്ഥയ്ക്കൊടുവിൽ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി
Friday, May 24, 2019 11:06 PM IST
മ​ങ്കൊ​ന്പ്: വെ​ട്ടി​പ്പൊ​ളി​ച്ച താ​റു​മാ​റാ​യി​ട്ടി​രു​ന്ന മു​ള​യ്ക്കാം​തു​രു​ത്തി​വാ​ല​ടി റോ​ഡ് ര​ണ്ടു​മാ​സ​ത്തെ അ​നാ​സ്ഥ​യ്്ക്കൊ​ടു​വി​ൽ കു​ഴി​യ​ട​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി. നീ​ലം​പേ​രൂ​ർ കൃ​ഷി​ഭ​വ​ൻ പി​രി​ധി​യി​ൽ വ​രു​ന്ന കോ​ഴി​ച്ചാ​ൽ തെ​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ നാ​ര​ക​ത്ര ഭാ​ഗ​ത്തെ റോ​ഡാ​ണ് മാ​സ​ങ്ങ​ളാ​യി താ​റു​മാ​റാ​യി​ക്കി​ട​ന്നി​രു​ന്ന​ത്.

പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്കു വെ​ള്ളം ക​യ​റ്റു​ന്ന​തി​നാ​യി പു​തി​യ പൈ​പ്പി​ടു​ന്ന​തി​നാ​യി​ട്ടാ​ണ് മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ന്ന റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച​ത്.

എ​ന്നാ​ൽ പൈ​പ്പി​ട്ട​ശേ​ഷം ര​ണ്ടു​മാ​സ​മാ​യി​ട്ടും ഗ്രാ​വ​ൽ ഇ​റ​ക്കി കു​ഴി മൂ​ടി​യ​ത​ല്ലാ​തെ ബാ​ക്കി പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രി​ന്നി​ല്ല.

കു​ഴി​യെ​ടു​ത്ത സ്ഥ​ല​ത്ത് ഏ​ക​ദേ​ശം പ​ത്തു​മീ​റ്റ​റോ​ളം പ്ര​ദേ​ശ​ത്ത് കു​ണ്ടും കു​ഴി​യും രൂ​പ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് വാ​ഹ​നാ​ത്ര ദു​ഷ്ക​ര​മാ​യി​രു​ന്നു.

ഇ​തി​നു പു​റ​മെ വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്പോ​ഴും കാ​റ്റ​ടി​ക്കു​ന്പോ​ഴും ഉ​യ​രു​ന്ന ശ​ക്ത​മാ​യ പൊ​ടി​പ​ട​ല​ങ്ങ​ൾ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തു​മൂ​ലം യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ദീ​പി​ക നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ പ​ണി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ജെ​സി​ബി ഓ​പ്പ​റേ​റ്റ​ർ​ക്ക് പ​രി​ക്കു പ​റ്റി​തു​മൂ​ല​മാ​ണ് പ​ണി​ക​ൾ മു​ട​ങ്ങി​യ​തെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്ന​ത്. വാ​ർ​ത്ത​യെ​ത്തു​ട​ർ​ന്ന് പ​ണി​ക​ൾ പു​ന​രാ​രം​ഭി​ച്ചു.

കു​ഴി​യെ​ടു​ത്ത പ്ര​ദേ​ശ​ത്തെ റോ​ഡി​നി​രു​വ​ശ​വും സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ചു. തു​ട​ർ​ന്ന് റോ​ഡ് നി​ര​പ്പാ​ക്കി ടാ​റിം​ഗി​നു പ​ക​ര​മാ​യി ഇ​ന്‍റ​ർ​ലോ​ക്ക് വി​രി​ച്ചാ​ണ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.