മ​ത​സൗ​ഹാ​ർ​ദം വി​ളി​ച്ചോ​തി ആ​ല​പ്പു​ഴ​ക്കാ​രു​ടെ ഇ​ഫ്താ​ർ സം​ഗ​മം
Friday, May 24, 2019 11:08 PM IST
ആ​ല​പ്പു​ഴ: ന്ധ​എ​ന്‍റെ ആ​ല​പ്പു​ഴ​ന്ധ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പും ന​ഗ​ര​ത്തി​ലെ യു​വ​ജ​ന കൂ​ട്ടാ​യ്മ​യാ​യ ഇ​ർ​ഷാ​ദ് ബോ​യ്സും അ​ച്ചി​ച്ചാ​സ് സി​നി​മാ​സും സം​യു​ക്ത​മാ​യി ആ​ല​പ്പു​ഴ​യി​ൽ സൗ​ഹൃ​ദ സം​ഗ​മം ന​ട​ത്തി.
ആ​ല​പ്പു​ഴ റെ​യ്ബാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സൗ​ഹൃ​ദ സം​ഗ​മം ച​ല​ച്ചി​ത്ര​താ​രം ജ​യ​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ ഉ​ണ്ണി മു​കു​ന്ദ​ൻ, ബാ​ബു​രാ​ജ്, സു​ധീ​ഷ്, ധ​ർ​മ്മ​ജ​ൻ ബോ​ൾ​ഗാ​ട്ടി തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. എ​സ്എ​ൻ​ഡി​പി അ​ന്പ​ല​പ്പു​ഴ യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​എ​ൻ. പ്രേ​മാ​ന​ന്ദ​ൻ, ആ​ല​പ്പു​ഴ രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ തോ​മ​സ് ജോ​സ​ഫ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ജി. ​മ​നോ​ജ് കു​മാ​ർ, ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ, എ. ​എ. റ​സാ​ഖ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി. പ്ര​ള​യാ​ന​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ജെ​യ്സ​ൽ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ ഗാ​യി​ക അ​സ്ന, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ നൗ​ഷാ​ദ് അ​ത്താ​ഴ​ക്കൂ​ട്ടം, സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ നി​ർ​മ​ൽ ഒൗ​സേ​പ്പ​ച്ച​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ന​ട​ന്നു.