വി​ദേ​ശ​മ​ദ്യ വി​ൽ​പ്പ​ന​ശാ​ല​യി​ലെ തീ​പി​ടു​ത്തം: 50 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം
Friday, May 24, 2019 11:08 PM IST
അ​ന്പ​ല​പ്പു​ഴ: വി​ദേ​ശ​മ​ദ്യ വി​ൽ​പ്പ​ന​ശാ​ല​യി​ലെ തീ​പി​ടു​ത്തം 50 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. കെ​ട്ടി​ട​വും സാ​ധ​ന സാ​മ​ഗ്ര​ഹി​ക​ളും മ​ദ്യ​വും പൂ​ർ​ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​യി. ക​ഴി​ഞ്ഞ രാ​ത്രി 10 ഓ​ടെ ആ​ണ് ത​ക​ഴി ചെ​റി​യ​ക​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ബീ​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ചി​ല്ല​റ വി​ൽ​പ്പ​ന​ശാ​ല അ​ഗ്നി​ക്കി​ര​യാ​യ​ത്.
സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ര​ണ്ടു സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ന് പി​ന്നി​ലെ ഷെ​ഡി​ൽ കു​ട്ടി​യി​ട്ടി​രു​ന്ന കാ​ർ​ഡ് ബോ​ർ​ഡ് ബോ​ക്സു​ക​ൾ​ക്ക് തീ​പി​ടി​ച്ച് കെ​ട്ടി​ട​ത്തി​ലേ​യ്ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ത​ക​ഴി​യി​ൽ നി​ന്നും ആ​ല​പ്പു​ഴ​യി​ൽ നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി മ​ണി​ക്കൂ​റു​ക​ളു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് തീ​യ​ണ​ച്ച​ത്. വ​ലി​യ ശ​ബ്ദ​ത്തോ​ടെ കു​പ്പി​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ന്നു​ണ്ടാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കെ​ട്ടി​ടം പൂ​ർ​ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​യി.