വ്യാ​പാ​രി വ്യ​വ​സാ​യി വാ​ർ​ഷി​ക പൊ​തു​യോ​ഗം ഇ​ന്ന്
Friday, May 24, 2019 11:08 PM IST
എ​ട​ത്വ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി എ​ട​ത്വ യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​ത് മ​ണി​ക്ക് എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കും.
യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ജി​ല്ലാ നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണ​വും സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ച്ച​ൻ ജോ​സ​ഫി​നെ​യും മു​തി​ർ​ന്ന വ്യാ​പാ​രി​ക​ളേ​യും ആ​ദ​രി​ക്കു​ക​യും ചെ​യ്യും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കോ​ശി കു​ര്യ​ൻ മാ​ലി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ബി​ൽ രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ ട്ര​ഷ​റ​ർ ജേ​ക്ക​ബ് ജോ​ണ്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ജോ​സ​ഫ് വ​ല്ല്യാ​ക്ക​ൽ, റോ​യി നെ​ല്ലാ​ക്കു​ന്നേ​ൽ, ജ​യിം​സ് വ​ർ​ക്കി, പി.​എ. ജോ​സ്, എം.​സി. ജോ​സ്, ജോ​ണ്‍​സ​ണ്‍ എം. ​പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. പൊ​തു​യോ​ഗ​ത്തി​നു ശേ​ഷ​മേ ക​ട​ക​ൾ തു​റ​ക്കു​ക​യൊ​ള്ളൂ​വെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.