ആ​ല​പ്പു​ഴ​യി​ലെ ശു​ദ്ധ​ജ​ല​വി​ത​ര​ണം ഉ​ട​ൻ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ
Saturday, May 25, 2019 10:35 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ താ​റു​മാ​റാ​യി കി​ട​ക്കു​ന്ന ശു​ദ്ധ​ജ​ല വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​വാ​ൻ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​സ​ബി​ൽ​രാ​ജ്, ട്ര​ഷ​റ​ർ ജേ​ക്ക​ബ് ജോ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. പൈ​പ്പ് പൊ​ട്ട​ലി​ന്‍റെ പേ​രി​ൽ തു​ട​ർ​ച്ച​യാ​യി ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യി​ട്ടും പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യോ കു​ഴ​ൽ​ക്കി​ണ​റി​ൽ നി​ന്ന് പ​ന്പ് ചെ​യ്ത് വെ​ള്ള​മെ​ത്തി​ക്കാ​നോ ജ​ല​വി​ഭ​വ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​ക​ന്നി​ല്ല.
ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ഏ​ക​ദേ​ശം അ​ഞ്ച് ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ശു​ദ്ധ​ജ​ലം ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. ഈ ​വി​ഷ​യ​ത്തി​ൽ ഉ​ട​ൻ പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ജ​ല​വി​ഭ​വ വ​കു​പ്പ് മേ​ല​ധി​കാ​രി​ക​ളു​ടെ ഓ​ഫീ​സ് പ​ടി​ക്ക​ൽ സ​ത്യാ​ഗ്ര​ഹ​മു​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.