വേ​റി​ട്ട സ്ത്രീ​പ​ക്ഷ പ​രി​പാ​ടി​യു​മാ​യി കു​ടും​ബ​ശ്രീ
Saturday, May 25, 2019 10:35 PM IST
ആ​ല​പ്പു​ഴ: വ്യ​ത്യ​സ്ത ത​ല​ത്തി​ലു​ള്ള സ്ത്രീ​പ​ക്ഷ പ​രി​പാ​ടി​യു​മാ​യി കു​ടും​ബ​ശ്രീ. രാ​ത്രി ന​ട​ത്തം, സെ​ക്ക​ൻ​ഡ് ഷോ ​കാ​ണ​ൽ, സം​വാ​ദം, പാ​ട്ട​ര​ങ്ങ്, വ​നി​താ ഫു​ട്ബോ​ൾ മ​ത്സ​രം തു​ട​ങ്ങി​യ വേ​റി​ട്ട പ​രി​പാ​ടി​ക​ളാ​ണ് കു​ടും​ബ​ശ്രീ ആ​ല​പ്പു​ഴ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 28ന് ​സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.
രാ​വു​ക​ൾ ഞ​ങ്ങ​ളു​ടേ​തു​കൂ​ടി​യാ​ണ് എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. 28ന് ​വൈ​കു​ന്നേ​രം ഓ​പ്പ​ണ്‍ ഫോ​റ​ത്തോ​ട് കൂ​ടി ന​ഗ​ര ച​ത്വ​ര​ത്തി​ൽ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. കു​ടും​ബ​ശ്രീ ഗ​വേ​ർ​ണിം​ഗ് ബോ​ഡി അം​ഗം സി. ​എ​സ.് സു​ജാ​ത, ഉ​യ​രെ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ മ​നു അ​ശോ​ക​ൻ, ഡോ: ​സൈ​റു ഫി​ലി​പ്പ്, ദേ​വി കെ. ​വ​ർ​മ, രാ​ജ​ശ്രീ ക​ലാ​കേ​ര​ള തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. ഓ​പ്പ​ണ്‍ ഫോ​റ​ത്തി​ന് ശേ​ഷം സ്ത്രീ​പ​ക്ഷ സി​നി​മ​ക​ളോ​ടു​ള്ള പി​ന്തു​ണ അ​റി​യി​ച്ചു​കൊ​ണ്ട് വ​നി​ത​ക​ൾ കൈ​ര​ളി തീ​യ​റ്റ​റി​ൽ ഉ​യ​രെ സി​നി​മ കാ​ണും.
സി​നി​മ​യ്ക്ക് ശേ​ഷം ചെ​റു​സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞു​കൊ​ണ്ട് ആ​ല​പ്പു​ഴ പ​ട്ട​ണ​ത്തി​ലെ തെ​രു​വീ​ഥി​ക​ളി​ലൂ​ടെ രാ​ത്രി ന​ട​ത്തം ന​ട​ത്തും. പ​ന്ത്ര​ണ്ടോ​ടെ ബീ​ച്ചി​ൽ എ​ത്തി​ച്ചേ​രു​ന്ന വ​നി​താ സം​ഘ​ങ്ങ​ൾ പു​ല​ർ​ച്ചെ അ​ഞ്ചു​വ​രെ ബീ​ച്ചി​ൽ ചെ​ല​വ​ഴി​ക്കും. നാ​ട​ൻ പാ​ട്ട്, സം​വാ​ദ​ങ്ങ​ൾ, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ ബീ​ച്ചി​ൽ അ​ര​ങ്ങേ​റും. ഇ​തോ​ടൊ​പ്പം വ​നി​ത​ക​ളു​ടെ ത​ന്നെ വി​വി​ധ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത് കൊ​ണ്ടു​ള്ള ഫു​ട്ബോ​ൾ മ​ത്സ​ര​വും ബീ​ച്ചി​ൽ ന​ട​ക്കും.
കു​ടും​ബ​ശ്രീ​യു​ടെ ജ​ൻ​ഡ​ർ ടീ​മാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​ത്രി സ​ഞ്ചാ​ര​ത്തി​നു​ള്ള സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​മി​ല്ലാ​യ്മ​യും ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പ് ന​ൽ​കു​ന്ന സു​ര​ക്ഷി​ത​ത്വം ല​ഭി​ക്കാ​തി​രി​ക്കു​ന്ന​തി​നു​മെ​തി​രെ പൊ​തു​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് ഈ ​പ​രി​പാ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ എ​സ.് സു​ഹാ​സ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി, വി​വി​ധ രാ​ഷ്ട്രീ​യ​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ രാ​ത്രി ഒ​ത്തു​കൂ​ടി​യ വ​നി​ത​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.
ഡി​എം​സി. പി. ​സു​നി​ൽ, എ​ഡി​എം​സി കെ.​ബി. അ​ജ​യ​കു​മാ​ർ, ഡി​പി​എം സു​നി​ത എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.