ടേ​ബി​ൾ ടെ​ന്നീ​സ് ര​ജി​സ്ട്രേ​ഷ​ൻ; ഓ​ണ്‍​ലൈ​നി​ൽ നി​ർ​ബ​ന്ധ​മാ​ക്കി
Saturday, May 25, 2019 10:35 PM IST
ആ​ല​പ്പു​ഴ: അ​ടു​ത്ത സീ​സ​ണി​ൽ കേ​ര​ള​ത്തി​ൽ ന​ട​ത്തു​ന്ന ടേ​ബി​ൾ ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലേ​ക്കു​ള്ള എ​ൻ​ട്രി ഫോം ​സ​മ​ർ​പ്പ​ണം ഓ​ണ്‍​ലൈ​നി​ൽ നി​ർ​ബ​ന്ധ​മാ​ക്കി. ടേ​ബി​ൾ ടെ​ന്നീ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (ടി​ടി​എ​ഫ്ഐ) അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള അ​സോ​സി​യേ​ഷ​നാ​യ ടേ​ബി​ൾ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള (ടി​ടി​എ​കെ)​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള അ​താ​ത് ജി​ല്ലാ അ​സോ​സി​യേ​ഷ​നു​ക​ളി​ലൂ​ടെ​യാ​യി​രി​ക്ക​ണം ര​ജി​സ്ട്രേ​ഷ​ൻ.
ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സി​സ്റ്റം ആ​ദ്യ​മാ​യ​തി​നാ​ൽ എ​ല്ലാ ക​ളി​ക്കാ​രും ര​ജി​സ്ട്രേ​ഷ​ൻ ഫോം ​പു​തു​താ​യി പൂ​രി​പ്പി​ച്ചു ന​ല്ക​ണം. ഒ​പ്പം ജ​ന​ന​ത്തീ​യ​തി തെ​ളി​യി​ക്കു​ന്ന രേ​ഖ​യു​ടെ സ്കാ​ൻ ചെ​യ്ത പ​ക​ർ​പ്പും ഏ​റ്റ​വും പു​തി​യ ക​ള​ർ ഫോ​ട്ടോ​യും സ​മ​ർ​പ്പി​ക്ക​ണം.
ക​ളി​ക്കാ​ർ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ജൂ​ണ്‍ അ​ഞ്ചി​നു മു​ൻ​പ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ടി​ടി​എ​കെ ഹോ​ണ​റ​റി സെ​ക്ര​ട്ട​റി മൈ​ക്കി​ൾ മ​ത്താ​യി അ​റി​യി​ച്ചു. ആ​ല​പ്പു​ഴ വൈ​എം​സി​എ​യി​ൽ ജൂ​ണ്‍ 14 മു​ത​ൽ 16 വ​രെ ന​ട​ത്തു​ന്ന ടൂ​ർ​ണ​മെ​ന്േ‍​റാ​ടെ അ​ടു​ത്ത സീ​സ​ണി​ലെ റാ​ങ്കിം​ഗ് മ​ത്സ​ര​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​കും. ഫോ​ണ്‍: 9895031513.