പ​ണി​തി​ട്ടും, പ​ണി​തി​ട്ടും, പ​ണി തീ​രാ​തെ... ച​ന്പ​ക്കു​ളം ആ​ശു​പ​ത്രി പ​ന്പ്ഹൗ​സ്
Sunday, May 26, 2019 10:45 PM IST
മ​ങ്കൊ​ന്പ് : അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ മു​റ​യ്ക്കു ന​ട​ന്നി​ട്ടും ച​ന്പ​ക്കു​ളം ആ​ശു​പ​ത്രി പ​ന്പ്ഹൗ​സി​ന്‍റെ ത​ക​രാ​റു​ക​ൾ​ക്കു പ​രി​ഹാ​ര​മാ​കു​ന്നി​ല്ല. ഒ​രാ​ഴ്ച​യ്ക്കി​ടെ നാ​ലാം​ത​വ​ണ​യും ത​ക​രാ​റി​ലാ​യ​തോ​ടെ ച​ന്പ​ക്കു​ളം പ​ന്പ്ഹൗ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. ഇ​തോ​ടെ ച​ന്പ​ക്കു​ളം ഗാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മൂ​ന്നു വാ​ർ​ഡു​ക​ള​ട​ങ്ങു​ന്ന പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള വി​ത​ര​ണം ത​ക​രാ​റി​ലാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു​മ​ണി മു​ത​ലാ​ണ് പ​ന്പ്ഹൗ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​ത്. ത​ക​രാ​ർ പ​തി​വാ​യ പ​ന്പ്ഹൗ​സി​ൽ ചെ​റി​യ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ക​ഴി​ഞ്ഞ 17നാ​ണ് പ്ര​ശ്ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. നി​ല​വി​ൽ പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്ന മോ​ട്ടോ​ർ ത​ക​രാ​റി​ലാ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച അ​യ​ൽ ജി​ല്ല​യി​ൽ നി​ന്നു​ള്ള ക​രാ​റു​കാ​ര​നെ​ത്തി മോ​ട്ടോ​ർ മാ​റ്റി​വ​ച്ചെ​ങ്കി​ലും പ​ന്പ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​ല്ല. തു​ട​ർ​ന്ന് നാ​ട്ടു​കാ​ര​നാ​യ പ​ഴ​യ ക​രാ​റു​കാ​ര​നെ​ത്തി മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചു. എ​ന്നാ​ൽ മോ​ട്ടോ​റി​നു ഗു​ണ​നി​ല​വാ​ര​മി​ല്ല എ​ന്ന് നാ​ട്ടു​കാ​ർ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഒ​രു ദി​വ​സ​ത്തെ ആ​യു​സി​നു​ശേ​ഷം പി​റ്റേ​ന്ന് വീ​ണ്ടും മോ​ട്ടോ​ർ ത​ക​രാ​റി​ലാ​യി​രു​ന്നു. മാ​ധ്യ​മ വാ​ർ​ത്ത​ക​ളെ​യും, നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​യും തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച മോ​ട്ടോ​ർ വൈ​ൻ​ഡ് ചെ​യ്ത് പ​ന്പിം​ഗ് ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ണ്ടും മോ​ട്ടോ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​യി.

ടാ​ങ്കി​നു​ള്ളി​ൽ വെ​ള്ളം ശേ​ഖ​രി​ച്ചി​രു​ന്ന​തി​നാ​ൽ സ​ന്ധ്യ​വ​രെ ലൈ​നി​ൽ വെ​ള്ള​മെ​ത്തി. സാ​ധാ​ര​ണ​യാ​യി രാ​വി​ലെ ആ​റു മു​ത​ൽ രാ​ത്രി ഒ​ൻ​പ​ത് വ​രെ​യാ​ണ് ഇ​വി​ടെ പ​ന്പിം​ഗ് ന​ട​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ട്ട്, ഒ​ൻ​പ​ത്, 10 ാം വാ​ർ​ഡി​ന്‍റെ കു​റെ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ശു​ദ്ധ​ജ​ല വി​ത​ര​ണം ന​ട​ക്കു​ന്ന​ത്. മോ​ട്ടോ​റി​ന്‍റെ ത​ക​രാ​ർ ഇ​ന്നു പ​രി​ഹ​രി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി കു​ടി​വെ​ള്ളം മു​ട​ങ്ങു​ന്ന​തു നാ​ട്ടു​കാ​രെ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. ഇ​തി​നു പ​രി​ഹാ​രം കാ​ണാ​ൻ ഓ​വ​ർ​ഹെ​ഡ് ടാ​ങ്ക് നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.