വൈ​എം​സി​എ ത്രി​ദി​ന ഓ​ൾ കേ​ര​ള ടേ​ബി​ൾ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്‍റിനു തു​ട​ക്ക​മാ​യി
Friday, June 14, 2019 10:32 PM IST
ആ​ല​പ്പു​ഴ: വൈ​എം​സി​എ 63-ാമ​ത് ഇ.​ജോ​ണ്‍ ഫി​ലി​പ്പോ​സ് മെ​മ്മോ​റി​യ​ൽ ഓ​ൾ കേ​ര​ള ഓ​പ്പ​ണ്‍ പ്രൈ​സ് മ​ണി ടേ​ബി​ൾ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്‍റ് ജോ​ണ്‍​സ് അം​ബ്ര​ലാ എം​ഡി ഡോ.​ഏ​ബ്ര​ഹാം തൈ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​വൈ​ടി​ടി​എ ടേ​ബി​ൾ ടെ​ന്നി​സ് അ​രീ​ന​യി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ഡോ.​പി. കു​രി​യ​പ്പ​ൻ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ടേ​ബി​ൾ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള (ടി​ടി​എ​കെ) പ്ര​സി​ഡ​ന്‍റ് എ​ൻ.​ഗ​ണേ​ശ​ൻ, ആ​ല​പ്പു​ഴ ഡി​സ്ട്രി​ക്ട് ടേ​ബി​ൾ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​ൻ (എ​ഡി​ടി​ടി​എ) പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​ച്ചു എ​ക്സ്. മ​ല​യി​ൽ, ആ​ർ.​സു​രേ​ഷ്, വൈ​എം​സി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ഹ​ൻ ജോ​ർ​ജ്, ഡ​യ​റ​ക്ട​ർ​മാ​രാ​യ ഇ.​ജേ​ക്ക​ബ് ഫി​ലി​പ്പോ​സ്, സു​നി​ൽ മാ​ത്യു ഏ​ബ്ര​ഹാം, റോ​ണി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.