ഡ​ങ്കി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ
Friday, June 14, 2019 10:34 PM IST
ആ​ല​പ്പു​ഴ: മ​ഴ തു​ട​ർ​ച്ച​യാ​യി ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൊ​തു​കു​വ​ള​രാ​നു​ള​ള സാ​ഹ​ച​ര്യം വ​ർ​ദ്ധി​ച്ചി​ട്ടു​ള്ള​തി​നാ​ൽ കൊ​തു​കു വ​ള​രാ​നു​ള​ള സാ​ധ്യ​ത​ക​ൾ വീ​ട്, ഓ​ഫീ​സു​ക​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ല്ലാ​യെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം അ​ധി​കൃ​ത​ർ.
വീ​ട്ടി​ൽ ടെ​റ​സ്, സ​ണ്‍​ഷെ​യ്ഡ്എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള​ളം​കെ​ട്ടി​കി​ട​പ്പു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ച്ച് നീ​ക്കം ചെ​യ്യ​ണം. സ​ണ്‍​ഷെ​യ്ഡ്എ​ന്നി​വി​ട​ങ്ങ​ളി​ൽ​വെ​ള​ളം കെ​ട്ടി​കി​ട​പ്പു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് നീ​ക്കം ചെ​യ്യ​ണം. ടെ​റ​സി​ൽ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന പാ​ഴ്വ​സ്തു​ക്ക​ളി​ൽ​വെ​ള​ളം​കെ​ട്ടി നി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്. വീ​ടി​ന് പ​രി​സ​ര​ത്ത്ചി​ര​ട്ട, പൊ​ട്ടി​യ പാ​ത്രം, കു​പ്പി​ക​ൾ, പ്ലാ​സ്റ്റി​ക് പാ​ഴ്വ​സ്തു​ക്ക​ൾ, മു​ട്ട​ത്തോ​ട് എ​ന്നി​വ​യി​ൽ മ​ഴ​വെ​ള​ളം​കെ​ട്ടി നി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്. വീ​ടി​നു​ള​ളി​ൽ പാ​ത്ര​ങ്ങ​ളി​ൽ ഒ​രാ​ഴ്ച​യി​ൽ കൂ​ടു​ത​ൽ അ​ട​ച്ചു സൂ​ക്ഷി​ക്കാ​തെ കു​ടി​വെ​ള​ളം സം​ഭ​രി​ക്ക​രു​ത്. ഫ്രി​ഡ്ജി​നു പു​റ​കി​ലെ ട്രേ​യി​ൽ വെ​ള​ളം കെ​ട്ടി നി​ർ​ത്ത​രു​ത്. വീ​ടി​നു​ള​ളി​ൽ അ​ല​ങ്കാ​ര​ചെ​ടി​യു​ടെ അ​ടി​യി​ലെ പാ​ത്ര​ത്തി​ൽ വെ​ള​ളം​കെ​ട്ടി നി​ൽ​ക്കു​ക, വീ​ടി​നോ​ടു ചേ​ർ​ന്ന് ്കു​റ്റി​ച്ചെ​ടി​ക​ൾ നി​ൽ​ക്കു​ന്ന​ത്, വീ​ടി​നു​ള​ളി​ൽ തു​ണി​ക​ൾ സ്ഥി​ര​മാ​യി തൂ​ക്കി​യി​ടു​ന്ന​ത് എ​ന്നി​വ ഒ​ഴി​വാ​ക്കാ​ണം.
കൂ​ടാ​തെ എ​ല്ലാ വെ​ള​ളി​യാ​ഴ്ച​ക​ളി​ലും സ്കൂ​ളു​ക​ളി​ലും, ശ​നി​യാ​ഴ്ച​ക​ളി​ൽ ഓ​ഫീ​സു​ക​ളി​ലും ഞാ​യ​റാ​ഴ്ച​ക​ളി​ൽ വീ​ടു​ക​ളി​ലും ഡ്രൈ​ഡേ ആ​ച​രി​ക്ക​ണം. ആ​ഴ്ച​തോ​റും 15 മി​നി​ട്ടെ​ങ്കി​ലും വീ​ടു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ക​ത്തും മു​ക​ളി​ലും ചു​റ്റു​പാ​ടു​ക​ളി​ലും നി​രീ​ക്ഷ​ണം ന​ട​ത്തി കൊ​തു​കി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കു​ന്ന പ്ര​ക്രീ​യ​യാ​ണി​ത്. ജി​ല്ലാ​ത​ല​ത്തി​ൽ കാ​തു​കു ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജ്ജി​ത​മാ​യി ന​ട​പ്പാ​ക്കി​വ​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ​വ്യാ​ഴാ​ഴ്ച​യും സാ​ന്ദ്ര​താ പ​ഠ​നം ന​ട​ത്തു​ക​യും കൊ​തു​കി​ന്‍റെ ഉ​റ​വി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.
ഈ ​ആ​ഴ്ച​യി​ൽ 19089 വീ​ടു​ക​ൾ​സ​ന്ദ​ർ​ശി​ച്ച് 56411 ഉ​റ​വി​ട​ങ്ങ​ൾ​ക​ണ്ടെ​ത്തി​കൊ​തു​കു വ​ള​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു ക​ണ്ട 35849 ഉ​റ​വി​ട​ങ്ങ​ൾ ന​ശി​പ്പി​ച്ചു.