സ്ത്രീ​ക​ൾ​ക്ക് മെൻസ്ട്രൽ കപ്പുകളുമായി ന​ഗ​ര​സ​ഭ
Saturday, June 15, 2019 10:45 PM IST
ആ​ല​പ്പു​ഴ : നാ​പ്കി​നു​ക​ൾ​ക്കു പ​ക​രം ഉ​പ​യോ​ഗി​ക്കു​ന്ന മെ​ൻസ്ട്ര​ൽ ക​പ്പു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ല്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി​ക്കു തു​ട​ക്കമായി.

ന​ഗ​ര​സ​ഭാ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. രാ​ജ്യ​ത്തു​ത​ന്നെ ആ​ദ്യ​മാ​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ൽ ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഏ​ഴു​മു​ത​ൽ പ​ത്തു​വ​ർ​ഷം​വ​രെ ഉ​പ​യോ​ഗി​ക്കാ​വു​ന്ന മെ​ൻസ്ട്ര​ൽ ക​പ്പു​ക​ൾ 12 മ​ണി​ക്കൂ​റു​വ​രെ ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ക്കും.

ക​ഴു​കി വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ് ഇ​വ. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ അ​യ്യാ​യി​രം പേ​ർ​ക്കു സൗ​ജ​ന്യ​മാ​യി ന​ല്കും. ച​ട​ങ്ങി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​എ. റ​സാ​ഖ്, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ​സ്. ജ​ഹാം​ഗീ​ർ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സി. ​ജ്യോ​തി​മോ​ൾ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ബ​ഷീ​ർ കോ​യാ​പ​റ​ന്പി​ൽ, മോ​ളി ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.