വെള്ളക്കെട്ടുമൂലം ജനം ദുരിതത്തിൽ
Saturday, June 15, 2019 10:45 PM IST
മ​ങ്കൊ​മ്പ് : ഓ​ട​യു​ടെ അ​പാ​ക​ത​ക​ൾ മൂ​ലം റോ​ഡും ക​ട​മു​റി​ക​ളും വെ​ള്ള​ക്കെ​ട്ടി​ലാ​കു​ന്ന​താ​യി പ​രാ​തി. കാ​വാ​ലം ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ഓ​ട​ക​ളാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി നീ​രൊ​ഴു​ക്കു ത​ട​സ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​ത്.

നീ​രൊ​ഴു​ക്കി​ല്ലാ​ത്ത​തി​നാ​ൽ ചെ​റി​യ മ​ഴ​യു​ണ്ടാ​യാ​ൽ പോ​ലും റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടും. മ​ഴ കൂ​ടു​ത​ലാ​യാ​ൽ സ​മീ​പ​ത്തെ താ​ഴ്ന്ന ക​ട​മു​റി​ക​ളി​ലും വെ​ള്ളം നി​റ​യും. മ​ഴ​യാ​രം​ഭി​ച്ച​തോ​ടെ പ​ല വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും അ​ട​ഞ്ഞു. ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കെ​ത്താ​ൻ‌ ആ​ളു​ക​ൾ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ക​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യാ​ൽ ക​ട​മു​റി​ക​ളി​ൽ ജ​ല​നി​ര​പ്പു​യ​രു​ക​യും സാ​ധ​ന​ങ്ങ​ൾ ന​ന​ഞ്ഞു ന​ശി​ക്കു​ക​യു​മാ​ണ്.

കാ​ല​വ​ർ​ഷ​മാ​രം​ഭി​ക്കു​മ്പോ​ൾ മു​ത​ൽ ബ​സ് സ്റ്റാ​ൻ​ഡി​നും എ​സ്ബി​ടി ജം​ഗ്ഷ​നും മീ​പ​ത്തെ ഇ​ട​വ​ഴി​ക​ളും വെ​ള്ള​ക്കെ​ട്ടി​ലാ​കും. കാ​വാ​ല​ത്തെ വി​വി​ധ സ്‌​കൂ​ളി​ക​ളി​ൽ നി​ന്നു​ള​ള നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ വെ​ള്ള​ത്തി​ൽ നീ​ന്തി​യാ​ണ് യാ​ത്ര​ചെ​യ്യു​ന്ന​ത്.

ഓ​ട​ക​ളി​ലെ​യും ഇ​റ​ച്ചി വി​ല്പ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ ദു​ഷി​ച്ച വെ​ള്ള​ത്തി​ൽ​കൂ​ടി​യു​ള്ള ന​ട​ത്തം ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു നി​ർ​മി​ച്ച ഓ​ട​ക​ൾ സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ വൃ​ത്തി​യാ​ക്കാ​ത്ത​താ​ണ് പ്ര​ധാ​ന പ്ര​ശ്‌​നം.

റോ​ഡു​വ​ക്കി​ലെ ത​ണ​ൽ​മ​ര​ങ്ങ​ളു​ടെ വേ​രു​ക​ളി​റ​ങ്ങി​യും ഓ​ട​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​തി​നു​പു​റ​മെ റോ​ഡി​ൽ നി​ന്നും മ​ഴ​വെ​ള്ള​ത്തി​നൊ​പ്പം ഒ​ഴു​കി​യെ​ത്തു​ന്ന മാ​ലി​ന്യ​ങ്ങ​ളും നീ​രൊ​ഴു​ക്കു പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ടു​ത്താ​നി​ട​യാ​ക്കു​ന്നു.

ജ​ങ്കാ​ർ ക​ട​വു മു​ത​ൽ എ​സ്ബി​ടി ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഇ​രു​നൂ​റു മീ​റ്റ​റോ​ളം വ​രു​ന്ന പ്ര​ദേ​ശ​ത്തെ മ​ഴ​വെ​ള്ളം ഓ​ട​യി​ൽ കൂ​ടി ആ​റ്റി​ലേ​ക്കു വേ​ണം ഒ​ഴു​കി​പ്പോ​കാ​ൻ. സ​മീ​പ​ത്തെ ചെ​റി​യ തോ​ടു​ക​ളും അ​ട​ഞ്ഞ​തോ​ടെ മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ വേ​റെ മാ​ർ​ഗ​ങ്ങ​ൾ ഒ​ന്നും ഇ​ല്ലാ​തെ​യാ​യി. പ്ര​ദേ​ശ​വാ​സി​ക​ളും ക​ച്ച​വ​ട​ക്കാ​രും ഓ​ട​യു​ടെ അ​വ​സ്ഥ പ​ല​ത​വ​ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രെ ധ​രി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ യൊ​തൊ​രു ന​ട​പ​ടി​ക​ളും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ട്ടി്ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.