പെരുന്പളം പഞ്ചായത്തിൽ ഫാം ​സ്കൂ​ൾ സ​മാ​പി​ച്ചു
Saturday, June 15, 2019 10:45 PM IST
പൂ​ച്ചാ​ക്ക​ൽ: പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന ഫാം ​സ്കൂ​ൾ സ​മാ​പി​ച്ചു. വി​വി​ധ വാ​ർ​ഡു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്കാ​യി ജൈ​വ​കൃ​ഷി പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ഫാം ​സ്കൂ​ൾ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ നൂ​ത​ന മാ​ർ​ഗ​ങ്ങ​ൾ സ്കൂ​ളി​ൽ ച​ർ​ച്ച ചെ​യ്തു. സ​മ​ഗ്ര ജൈ​വ കൃ​ഷി​യും വാ​ഴ കൃ​ഷി​യും വ്യാ​പി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള സ​മ​ഗ്ര പ​ദ്ധ​തി ദ്വീ​പി​ൽ ന​ട​ന്നു വ​രു​ന്നു. ത​രി​ശ് കൃ​ഷി പ​രി​ശീ​ല​നം ല​ഭി​ച്ച പു​തി​യ ക​ർ​ഷ​ക​ർ എ​ട്ട് ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് പു​തു​താ​യി കൃ​ഷി ന​ട​ത്തി വി​ജ​യി​ച്ചു.
സ​മാ​പ​ന പ​രി​ശീ​ല​ന പ്രോ​ഗ്രാം കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ന്നു. റി​ട്ട. അ​സി. ഡ​യ​റ​ക്ട​ർ വേ​ണു​ഗോ​പാ​ൽ പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​രു​ണാ ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ അ​നു ആ​ർ. നാ​യ​ർ,പ​ഞ്ചാ​യ​ത്തം​ഗം ജ​യ​കു​മാ​ർ കാ​ളി​പ​റ​ന്പ്, പി.​എ. അ​ൻ​സ്, കൃ​ഷി അ​സി. ശാ​ന്തി​കൃ​ഷ്ണ​ൻ, കൈ​ര​ളി ക്ല​സ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.