കോ​ഴി​ക്കോ​ട്ടു ഭാ​ഗ​ത്ത് അ​പ​ക​ട​ത്തി​ൽ പെ​ട്ട വ​ള്ളം പു​ന്ന​പ്രയിൽ
Saturday, June 15, 2019 10:46 PM IST
അ​മ്പ​ല​പ്പു​ഴ: കോ​ഴി​ക്കോ​ട്ടു ഭാ​ഗ​ത്ത് അ​പ​ക​ട​ത്തി​ൽ പെ​ട്ട വ​ള്ളം പു​ന്ന​പ്ര പ്ര​ദേ​ശ​ത്ത് ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് ഉ​ൾ​ക്ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ അ​പ​ക​ട​ത്തി​ൽ പെ​ട്ട ഫൈ​ബ​ർ വ​ള്ള​മാ​ണ് പു​ല​ർ​ച്ചെ വാ​ട​ക്ക​ൽ ക​ട​ലി​ൽ കാ​ണ​പ്പെ​ട്ട​ത്. വ​ള്ള​ത്തി​ൽ നി​ന്നും അ​ഞ്ചു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ നേ​വി ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.
ഒ​ഴു​ക്കി​ൽ പെ​ട്ട വ​ള്ളം പി​ന്നീ​ട് കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. ഫൈ​ബ​ർ വ​ള്ളം ക​ട​ലി​ൽ ക​ണ്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തോ​ട്ട​പ്പ​ള്ളി കോ​സ്റ്റ​ൽ പോ​ലീ​സി​ലും പു​ന്ന​പ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലും. ക​ട​ൽ കൂ​ടു​ത​ലാ​യ​തി​നാ​ൽ മ​റ്റു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ട​ലി​ലി​റ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു.
തോ​ട്ട​പ്പ​ള്ളി കോ​സ്റ്റ​ൽ പൊ​ലീ​സി​ന്‍റെ ബോ​ട്ട് പൊ​ഴി അ​ട​ഞ്ഞ​തി​നാ​ൽ ക​ട​ലി​ലേ​ക്കി​റ​ക്കാ​ൻ പ​റ്റു​ന്നി​ല്ലെ​ന്ന് കോ​സ്റ്റ​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഴീ​ക്ക​ലി​ൽ നി​ന്നും നേ​വ​ൽ ബേ​സി​ന്‍റെ ബോ​ട്ട് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ക​ട​ൽ കൂ​ടു​ത​ലാ​യ​തി​നാ​ൽ വ​ള്ള​ത്തി​ന​ടു​ത്തെ​ത്താ​ൻ സാ​ധി​ച്ചി​ല്ല.
ക​ട​ൽ​ശാ​ന്ത​മാ​യാ​ൽ സ്പീ​ഡ് ബോ​ട്ടി​ൽ പോ​യി വ​ള്ളം​ക​ര​യ്ക്ക​ടു​പ്പി​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ർ.