ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​രൂ​ർ സീ​റ്റ് നി​ല​നി​ർ​ത്തു​മെ​ന്ന് ആ​ർ. നാ​സ​ർ
Saturday, June 15, 2019 10:46 PM IST
ആ​ല​പ്പു​ഴ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​ത് മു​ന്ന​ണി അ​രൂ​ർ സീ​റ്റ് നി​ല​നി​ർ​ത്തു​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ബൂ​ത്ത് ത​ലം വ​രെ​യു​ള്ള സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​വും ആ​രം​ഭി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യ​പി​ച്ച​തി​നു​ശേ​ഷം അ​രൂ​ർ​കാ​ർ​ക്ക് സ്വീ​കാ​ര്യ​നാ​യ സ്ഥാ​നാ​ർ​ഥി​യെ​യാ​യി​രി​ക്കും പ്ര​ഖ്യാ​പി​ക്കു​ക. പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​ണെ​ന്നും മ​ത്സ​ര രം​ഗ​ത്ത് ഉ​ണ്ടാ​കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.
പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന്യൂ​ന​പ​ക്ഷ ഏ​കീ​ക​ര​ണം ഉ​ണ്ടാ​യ​താ​ണ് അ​രൂ​രി​ൽ വോ​ട്ട് കു​റ​ഞ്ഞ​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന്യൂ​ന​പ​ക്ഷ വോ​ട്ട് എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി മാ​റു​മെ​ന്നും നാ​സ​ർ പ​റ​ഞ്ഞു. എം.​എ. ബേ​ബി​യോ​ടൊ​പ്പം ചാ​ത്ത​നാ​ട്ടെ കെ.​ആ​ർ. ഗൗ​രി​അ​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ ആ​ർ. നാ​സ​ർ മാ​ധ്യ​മ എി​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.