സൗമ്യ കൊലക്കേസ് പ്രതി അജാസിന്‍റെ നില ഗുരുതരാവസ്ഥയിൽ തുടരുന്നു
Sunday, June 16, 2019 10:37 PM IST
അ​മ്പ​ല​പ്പു​ഴ: വ​ള്ളി​കു​ന്നം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​നി​ത സി​പി​ഒ സൗ​മ്യ പു​ഷ്ക​റി​നെ അ​തി​ദാ​രു​ണ​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി ആ​ലു​വ ട്രാ​ഫി​ക് സ്റ്റേ​ഷ​നി​ലെ സി​പി​ഒ അ​ജാ​സി (33) ന്‍റെ നി​ല ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന​താ​യി ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.
അ​മ്പ​തു ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ അ​ജാ​സ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​യ​ൾ​ക്കു സം​സാ​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ സം​ഭ​വ ദി​വ​സം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മ​ജി​സ്ട്രേ​റ്റി​ന് മൊ​ഴി​യെ​ടു​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തുമൂ​ലം പോ​ലീ​സി​നും വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​ൻ സാ​ധി​ക്കു​ന്നി​ല്ല. അ​ജാ​സ് ഗു​രു​ത​രാ​വ​സ്ഥ ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്നും സം​സാ​രി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും ചി​കി​ത്സ​യ്ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ർ​ജ​റി വി​ഭാ​ഗം അ​സോ. പ്ര​ഫ​സ​ർ ഡോ. ​അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. ഇ​യാ​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ ര​ണ്ടു സു​ഹൃ​ത്ത​ളോ​ട് ഇ​ജാ​സ് സം​സാ​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.