ഞാ​വ​ൽ​പ​ഴ​ത്തി​ന്‍റെ ച​വ​ർ​പ്പി​ന് ആ​ന്ധ്ര​ക്കാ​ര​ന്‍റെ വി​ല 400
Tuesday, June 18, 2019 10:35 PM IST
മാ​ന്നാ​ർ: പ​ഴ​ങ്ങ​ളു​ടെ വ്യ​ത്യ​സ്ത രു​ചി​ക​ൾ ആ​സ്വ​ദി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് ഞാ​വ​ൽ​പ​ഴ​ത്തി​ന്‍റെ ക​വ​ർ​പ്പും പു​ളി​യും ക​ല​ർ​ന്ന രു​ചി​യും ഏ​റെ ഇ​ഷ്ട​മാ​ണ്. എ​ന്നാ​ൽ വി​ല കേ​ൾ​ക്കു​ന്പോ​ൾ ഞെ​ട്ടും- കി​ലോ​യ്ക്ക് 400 രൂ​പ. ക​ച്ച​വ​ട​ക്കാ​ർ 250 ഗ്രാ​മി​ന്‍റെ വി​ല​യേ പ​റ​യൂ. അ​തു​കൊ​ണ്ടു​ത​ന്നെ ആ​വ​ശ്യ​ക്കാ​ർ 100 രൂ​പ ന​ല്കി പ​ഴം വാ​ങ്ങി മ​ട​ങ്ങും.

മാ​ന്പ​ഴം മു​ത​ൽ റെ​ന്പു​ട്ടാ​ൻ വ​രെ​യു​ള്ള സ്വാ​ദേ​റി​യ പ​ഴ​വ​ർ​ഗ​ങ്ങ​ൾ റോ​ഡ​രി​കു​ക​ളി​ൽ 50 മു​ത​ൽ 150 രൂ​പ വ​രെ വി​ല​യി​ലാ​ണ് വി​ൽ​ക്കു​ന്ന​ത്. ത​മി​ഴ് നാ​ട്ടി​ൽ നി​ന്നു​ള്ള പേ​ര​യ്ക്ക​യും കി​ലോ​യ്ക്ക് 50 രൂ​പ നി​ര​ക്കി​ൽ വ​ഴി​യോ​ര​ങ്ങ​ളി​ൽ ധാ​ര​ള​മാ​യി വി​ല്പ​ന​യ്ക്ക് നി​ര​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​തി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യാ​ണ് ഞാ​വ​ൽ​പ​ഴ​ത്തി​ന്‍റെ വ​ൻ തോ​തി​ലു​ള്ള വി​ല്പ​ന. ആ​ന്ധ്ര​യി​ൽ നി​ന്നാ​ണ് ഞാ​വ​ൽ​പ​ഴം ഇ​പ്പോ​ൾ കേ​ര​ള​ത്തി​ന്‍റെ വ​ഴി​യോ​ര​ങ്ങ​ളി​ൽ വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്. വ​ലി​യ വാ​ഹ​ന​ത്തി​ൽ ഇ​വി​ടെ എ​ത്തി​ച്ച ശേ​ഷം നി​ര​ത്തു​ക​ളി​ലെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ൽ വി​ല്പ​ന​യ്ക്കാ​യി ഒ​രോ​രു​ത്ത​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തു​ന്നു. വി​ല്പ​ന​ക്കാ​രും ആ​ന്ധ്ര​യി​ൽ നി​ന്നു​ള്ള​വ​ർ ത​ന്നെ.

ഇ​ത്ര​യും വി​ല​യു​ള്ള പ​ഴ​വ​ർ​ഗ​ങ്ങ​ൾ അ​ടു​ത്ത നാ​ളി​ലൊ​ന്നും കേ​ര​ള​ത്തി​ന്‍റെ നി​ര​ത്തു​ക​ളി​ൽ വി​ല്പ​ന​യ്ക്ക് എ​ത്തി​യി​ട്ടി​ല്ല. പ​ഴ​ങ്ങ​ളു​ടെ മ​ധു​രം നി​റ​ഞ്ഞ സ്വാ​ദി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ച​വ​ർ​പ്പും പു​ളി​യും നി​റ​ഞ്ഞ രു​ചി ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ് ഞാ​വ​ൽ പ​ഴം വാ​ങ്ങു​ന്ന​ത്. കൂ​ടാ​തെ പ്ര​മേ​ഹ​മു​ൾ​പ്പ​ടെ​യു​ള്ള രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ഒ​റ്റ​മൂ​ലി​കൂ​ടി​യാ​ണ് ഈ ​പ​ഴ​മെ​ന്ന പ്ര​ചാ​ര​ണം കൂ​ടി വി​ല്പ​ന​ക്കാ​ർ ന​ട​ത്തു​ന്ന​തി​നാ​ൽ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്.

കാ​യം​കു​ളം-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ൽ മാ​ത്ര​മാ​യി ക​ഴി​ഞ്ഞ ഒ​രാ​ഴ്ച കൊ​ണ്ട് വി​റ്റ​ഴി​ച്ച​ത് ട​ണ്‍​ക​ണ​ക്കി​ന് ഞാ​വ​ൽ പ​ഴ​മാ​ണെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്.

ഒ​രോ സീ​സ​ണി​ലും വ്യ​ത്യ​സ്ത​ങ്ങ​ളാ​യ വി​ഭ​വ​ങ്ങ​ളു​മാ​യി എ​ത്തി വി​പ​ണി കീ​ഴ​ട​ക്കി പ​ണം കൊ​ണ്ടു​പോ​കു​ന്ന അ​ന്യ സം​സ്ഥാ​ന​ക്കാ​ർ ത​ന്നെ​യാ​ണ് ഞാ​വ​ൻ പ​ഴ​വു​മാ​യും എ​ത്തി​യി​രി​ക്കു​ന്ന​ത്.