എ​യ്സി​ന്‍റെ പി​ന്നി​ൽ കാ​റി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
Tuesday, June 18, 2019 10:35 PM IST
തു​റ​വൂ​ർ: നി​ർ​ത്തി​യി​ട്ടി​രു​ന്ന എ​യ്സി​ന്‍റെ പി​ന്നി​ൽ കാ​റി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. ദേ​ശീ​യ പാ​ത​യി​ൽ തു​റ​വൂ​ർ​ക​വ​ല​യ്ക്ക് വ​ട​ക്ക് റി​ല​യ​ൻ​സ് പെ​ട്രോ​ൾ പ​ന്പി​ന് പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്താ​യി ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പ​ന്ത​ൽ സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി വ​ന്ന എ​യ്സ് ദേ​ശീ​യ പാ​ത​യു​ടെ അ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ ഭാ​ഗ​ത്ത് നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റ് നി​യ​ന്ത്ര​ണം വി​ട്ട് എ​യി​സി​ന്‍റ പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​ലു​ണ്ടാ​യ നാ​ലു​പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ തു​റ​വു​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ത്തി​യ​തോ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.