ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി കു​മാ​ര​നാ​ശാ​ൻ സ്മാ​ര​ക മ​ന്ദി​രം
Tuesday, June 18, 2019 10:35 PM IST
ആ​ല​പ്പു​ഴ: തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ​ല്ല​ന കു​മാ​ര​കോ​ടി​യി​ൽ ആ​ധു​നി​ക രീ​തി​യി​ൽ പു​ന​ർ നി​ർ​മി​ച്ച മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ൻ സ്മാ​ര​ക മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സ​മ​ർ​പ്പ​ണ​വും 21നു ​വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. 1976ൽ ​നി​ർ​മി​ച്ച ആ​ദ്യ സ്മാ​ര​കം പൊ​ളി​ച്ചു നീ​ക്കി​യാ​ണ് ടൂ​റി​സം വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 3.12 കോ​ടി രൂ​പ ചെ​ല​വി​ൽ ആ​ധു​നി​ക രീ​തി​യി​ലു​ള്ള സ്മാ​ര​കം നി​ർ​മി​ച്ച​ത്. രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ​ഭാ​ഗം തൂ​ലി​ക​യു​ടെ രൂ​പ​ത്തി​ലാ​ണ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നു​ള്ളി​ലാ​ണ് മ​ഹാ​ക​വി​യു​ടെ ഭൗ​തി​ക ശ​രീ​രം അ​ട​ക്കം ചെ​യ്തി​ട്ടു​ള്ള സ്മൃ​തി മ​ണ്ഡ​പം. രാ​ജ്യാ​ന്ത​ര സ​ന്ദ​ർ​ശ​ന കേ​ന്ദ്ര​മാ​ക്കി ഇ​വി​ടം ഉ​യ​ർ​ത്താ​നും ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. പ്ര​ശ​സ്ത കാ​വ്യ​ങ്ങ​ളാ​യ ക​രു​ണ, ച​ണ്ഡാ​ല​ഭി​ക്ഷു​കി, ദു​ര​വ​സ്ഥ, ചി​ന്താ​വി​ഷ്ട​യാ​യ സീ​ത, ലീ​ല, ന​ളി​നി എ​ന്നി​വ പ​ശ്ചാ​ത്ത​ല​മാ​ക്കി​യു​ള്ള ശി​ല്പാ​വി​ഷ്കാ​ര​ങ്ങ​ളും സ്മാ​ര​ക​ത്തി​നു​ള്ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​മാ​ര​നാ​ശാ​ന്‍റെ വി​വി​ധ ക​വി​ത​ക​ളു​ടെ ആ​ലാ​പ​ന​വും പൂ​ർ​ണ​മാ​യി ശീ​തീ​ക​രി​ച്ച ഈ ​സ്മാ​ര​ക​ത്തി​നു​ള്ളി​ൽ ചെ​റി​യ ശ​ബ്ദ​ത്തി​ൽ മു​ഴ​ങ്ങി കേ​ൾ​ക്കും.
കു​മാ​ര​നാ​ശാ​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​രി​ച്ച ബോ​ട്ടാ​യ റെ​ഡീ​മ​റി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളും ഇ​വി​ടെ പ്ര​ദ​ർ​ന​ത്തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​വി​ടെ​യെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നാ​യി പ​ല്ല​ന​യാ​റി​ന്‍റെ തീ​ര​ത്ത് ബോ​ട്ടു​ജെ​ട്ടി, പു​ഴ​യു​ടെ തീ​ര​ത്താ​യി പ്ര​ത്യേ​ക ഇ​രി​പ്പി​ട​ങ്ങ​ൾ എ​ന്നി​വ​യും സ​ജ്ജം. സ്മാ​ര​ക​ത്തി​ൽ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക്കു​ള്ള താ​മ​സ​സൗ​ക​ര്യം, ശു​ചി​മു​റി, പൂ​ന്തോ​ട്ടം എ​ന്നി​വ​യും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. റോ​ഡ്മാ​ർ​ഗ​വും ജ​ല​മാ​ർ​ഗ​വും സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​വി​ടേ​ക്കെ​ത്താം.
ഇ​തോ​ടൊ​പ്പം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ക​രു​വാ​റ്റ കു​മാ​ര​കോ​ടി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ശാ​ൻ സ്മാ​ര​ക​ത്തി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും.
ബോ​ട്ട് ജെ​ട്ടി, വി​ശ്ര​മ​കേ​ന്ദ്രം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും, കാ​വ്യോ​ദ്യാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എ.​കെ. ബാ​ല​നും നി​ർ​വ​ഹി​ക്കും. യോ​ഗ​ത്തി​ൽ എ.​എം. ആ​രി​ഫ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ്വ​ഹി​ക്കും. വൈ​കു​ന്നേ​രം ഏ​ഴി​ന് ഗു​ജ​റാ​ത്തി ക​ലാ​കാ​ര·ാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​വും അ​ര​ങ്ങേ​റും.