ഭി​ക്ഷാ​ട​ന സ​മ​രം ന​ട​ത്തി
Tuesday, June 18, 2019 10:35 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നു വ​ൻ​തു​ക ത​ല​വ​രി​പ്പ​ണം വാ​ങ്ങു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ എസ്‌യു ആ​ല​പ്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭി​ക്ഷാ​ട​ന സ​മ​രം ന​ട​ത്തി. കെഎസ്‌യു ആ​ല​പ്പു​ഴ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​രു​ണ്‍ റോ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
കെഎ സ്‌യു നി​യോ​ജ​ന​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. ഷെ​ഫീ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ബൈ​ദ് റ​ഷീ​ദ്, അ​ൻ​സി​ൽ ജ​ലീ​ൽ, അ​നൂ​പ്, സ്റ്റെ​നു കെ. ​തോ​മ​സ്, താ​യി​ഫ്, തൗ​ഫീ​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത​ല​വ​രി​പ്പ​ണ​ത്തി​നെ​തി​രേ ആ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​ണി​വേ​ഴ്സി​റ്റി ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്കു കെഎസ്‌യു മാ​ർ​ച്ചു ന​ട​ത്തും.