റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു
Tuesday, June 18, 2019 10:35 PM IST
എ​ട​ത്വ: ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 11, 13 വാ​ർ​ഡു​ക​ളി​ലെ വ​ള​വു​ങ്ക​ൽ​പ​ടി-​ചാ​ലു​ങ്ക​ൽ​പ​ടി, കു​ര്യ​യ്ക്ക​ൽ​പ​ടി-​വാ​ഴേ​ത്ര​പ​ടി എ​ന്നീ റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. ധ​ന​കാ​ര്യ​വ​കു​പ്പ് പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​പ്പെ​ടു​ത്തി 14 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡു​ക​ൾ നി​ർ​മി​ച്ച​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു ഐ​സ​ക്ക് രാ​ജു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പ്രി​യ അ​രു​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​യ്ചാ​ണ്ടി, കു​ഞ്ഞു​മോ​ൻ വാ​ഴേ​ത്ര, ജ​നാ​ർ​ദ്ദ​ന​ൻ​പി​ള്ള, കു​ഞ്ഞ​മ്മ അ​രി​യാ​ണ​ത്ര, ത​ങ്ക​മ്മ കൈ​ലാ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.