വാ​യ​ന​മ​രം ക്വി​സ് മ​ത്സ​രം നാളെ ​പു​ന്ന​പ്ര​യി​ൽ
Tuesday, June 18, 2019 10:37 PM IST
ആ​ല​പ്പു​ഴ: വാ​യ​ന​വാ​രാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വാ​യ​ന​വാ​രാ​ച​ര​ണ സം​ഘാ​ട​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ത്ഥി​ക​ൾ​ക്കാ​യി വാ​യ​ന മ​രം ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. നാളെ ​രാ​വി​ലെ 11ന്് പു​ന്ന​പ്ര എം​ഇ​എ​സ് സ്കൂ​ളി​ൽ സ​ബ് ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ തേ​ജ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​യ​ന​വാ​രാ​ച​ര​ണ സ​ന്ദേ​ശം ഗ്ര​ന്ഥ​കാ​ര​നും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മെ​ഡി​സി​ൻ വി​ഭാ​ഗം പ്ര​ഫ. ഡോ. ​ബി. പ​ദ്മ​കു​മാ​ർ ന​ൽ​കും. പി.​എ​ൻ. പ​ണി​ക്ക​രു​ടെ ഫോ​ട്ടോ അ​ന​ാച്ഛാ​ദ​നം ചു​ന​ക്ക​ര ജ​നാ​ർ​ദ​ന​ൻ നാ​യ​ർ നി​ർ​വഹി​ക്കും. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ കൃ​തി​ക​ൾ, ത​ക​ഴി​യു​ടെ വെ​ള്ള​പ്പൊ​ക്കം, പി.​കേ​ശ​വ​ദേ​വി​ന്‍റെ ഓ​ട​യി​ൽ നി​ന്ന് എ​ന്നീ പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്നു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ് ക്വി​സ് മ​ത്സ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള വി​ദ്യാ​ർഥി​ക​ൾ പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി​വ​ര​ങ്ങ​ൾ​ക്ക് 9846567480.