ഗൗ​രി​യ​മ്മ​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ നേ​ർ​ന്ന് വി.​എം. സു​ധീ​ര​ൻ
Wednesday, June 19, 2019 10:27 PM IST
ആ​ല​പ്പു​ഴ: കെ.​ആ​ർ. ഗൗ​രി​യ​മ്മ​ക്ക് 101-ാം പി​റ​ന്നാ​ൾ ആ​ശം​സ നേ​രാ​ൻ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം.​സു​ധീ​ര​ൻ ഗൗ​രി​യ​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12.15 മ​ണി​യോ​ടെ ഗൗ​രി​യ​മ്മ​യു​ടെ ചാ​ത്ത​നാ​ട്ടെ വീ​ട്ടി​ൽ എ​ത്തി​യ​ത്. സ്വീ​ക​ര​ണ​മു​റി​യി​ൽ ഗൗ​രി​യ​മ്മ ഉ​ണ്ടാ​യി​രു​ന്നു.

സു​ധീ​ര​നെ അ​ടു​ത്ത് വി​ളി​ച്ചി​രു​ത്തി ഗൗ​രി​യ​മ്മ പ​ഴ​യ​കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു തു​ട​ങ്ങി. അ​ഴി​മ​തി നി​രോ​ധ​ന ബി​ൽ പു​ല​ർ​ച്ചേ നാ​ലു​വ​രെ ച​ർ​ച്ച ചെ​യ്ത് നി​യ​മ​സ​ഭ പാ​സാ​ക്കി​യ കാ​ര്യം സു​ധീ​ര​ൻ ഓ​ർ​മ​പ്പെ​ടു​ത്തി. അ​ന്ന് ചെ​റു​പ്പ​മ​ല്ലേ! എ​ന്നോ​ട് പി​ണ​ങ്ങി​യ​വ​ർ ആ​രും വി​ജ​യി​ച്ചി​ട്ടി​ല്ലെ​ന്ന് ഗൗ​രി​അ​മ്മ പ​റ​ഞ്ഞു. ക​ർ​ശ​ന നി​ല​പാ​ടി​ന്‍റെ പോ​രാ​ളി​യാ​യി എ​പ്പോഴും ഗൗ​രി​മ​മ്മ ഉ​ണ്ടാ​ക​ണ​മെ​ന്ന് സു​ധീ​ര​നും പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ഗൗ​രി​യ​മ്മ​യെ സു​ധീ​ര​നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം.​ലി​ജു​വും ക​സ​വ് നേ​രി​യ​ത് സ​മ്മാ​നം ന​ൽ​കി. ഗൗ​രി​അ​മ്മ​യെ കാ​ണി​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണെ​ന്നും പു​തി​യ ത​ല​മു​റ​ക്കാ​രും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ഏ​റെ പ​ഠി​ക്കേ​ണ്ട​താ​ണ് ഗൗ​രി​അ​മ്മ​യു​ടെ ജീ​വി​ത​ച​രി​ത്ര​മെ​ന്ന് സു​ധീ​ര​ൻ പ​റ​ഞ്ഞു.