പെ​ട്രോ​ൾ ആ​ക്ര​മ​ണ​ങ്ങ​ൾ; ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് എം.​സി. ജോ​സ​ഫൈ​ൻ
Wednesday, June 19, 2019 10:27 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ടു​ത്തി​ടെ സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​കു​ന്ന പെ​ട്രോ​ൾ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ വ​നി​താ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ തു​ട​ക്കം കു​റി​ക്കു​മെ​ന്ന് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി ജോ​സ​ഫൈ​ൻ.
പെ​ട്രോ​ൾ ഒ​ഴി​ച്ച് സ്ത്രീ​ക​ളെ അ​ക്ര​മി​ക്കു​ക​യും അ​തി​ലൂ​ടെ അ​വ​രു​ടെ ജീ​വ​നെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ണ​ത സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ക​മ്മീ​ഷ​ൻ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളെ കാ​ണു​ന്ന​ത്.
ഇ​തി​നെ​തി​രെ പൊ​തു​സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ക്കേ​ണ്ട​ത് ക​മ്മീ​ഷ​ന്‍റെ ചു​മ​ത​ല​യാ​ണ്. ഉ​ട​ൻ ത​ന്നെ അ​ത്ത​ര​ത്തി​ലു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​വാ​നാ​ണ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​മെ​ന്നും ജോ​സ​ഫൈ​ൻ പ​റ​ഞ്ഞു. ആ​ല​പ്പു​ഴ​യി​ൽ വ​നി​താ ക​മ്മീ​ഷ​ൻ ന​ട​ത്തി​യ മെ​ഗാ അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​യി​രു​ന്ന വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യു​ടെ പ്ര​തി​ക​ര​ണം.
അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന മെ​ഗാ അ​ദാ​ല​ത്തി​ൽ 96 പ​രാ​തി​ക​ളാ​ണ് ക​മ്മീ​ഷ​ൻ പ​രി​ഗ​ണി​ച്ച​ത്.
നി​സാ​ര കാ​ര്യ​ങ്ങ​ൾ​ക്ക് പോ​ലും പ​ര​സ്പ​രം പ​ഴി​ചാ​രി കു​ടും​ബ ബ​ന്ധം വേ​ർ​പി​രി​യു​ന്ന അ​വ​സ്ഥ സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് ഇ​വ​യി​ൽ ഏ​റെ കൂ​ടു​ത​ലെ​ന്ന് അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് വ​നി​താ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ഇ​ത്ത​രം നി​സാ​ര പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​വു​ന്പോ​ൾ അ​തി​നു പ​രി​ഹാ​രം കാ​ണാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ പ​ല​പ്പോ​ഴും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​വു​ന്നി​ല്ല. ഇ​താ​ണ് പ​ല​പ്പോ​ഴും പ്ര​ശ്ന​ങ്ങ​ളെ സ​ങ്കീ​ർ​ണ​മാ​ക്കി മാ​റ്റു​ന്ന​തെ​ന്നും അം​ഗ​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​കെ​യു​ള്ള 96 പ​രാ​തി​ക​ളി​ൽ 11 എ​ണ്ണം അ​ദാ​ല​ത്തി​ലൂ​ടെ തീ​ർ​പ്പാ​ക്കി. ആ​റു പ​രാ​തി​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു. 79 പ​രാ​തി​ക​ൾ അ​ടു​ത്ത അ​ദാ​ല​ത്തി​ലേ​ക്കാ​യി മാ​റ്റി​വ​ച്ചു. 26 ന് ​ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലാ​ണ് അ​ടു​ത്ത അ​ദാ​ല​ത്ത് ന​ട​ക്കു​ക. സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി ജോ​സ​ഫൈ​ൻ, ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ:​എം.​എ​സ് താ​ര, ഷി​ജി ശി​വ​ജി എ​ന്നി​വ​രാ​ണ് പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ച​ത്.