ല​ഹ​രി വി​രു​ദ്ധ​ദി​നാ​ച​ര​ണം: റോ​ഡ് ഷോ​യും ബൈ​ക്ക് റാ​ലി​യു​മാ​യി മു​ട്ടം ഫൊ​റോ​ന
Wednesday, June 19, 2019 10:27 PM IST
ചേ​ർ​ത്ത​ല: ല​ഹ​രി വി​രു​ദ്ധ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 26ന് ​കെ​സി​ബി​സി മു​ട്ടം ഫൊ​റോ​ന സ​മി​തി വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു. ല​ഹ​രി​യു​ടെ നീ​രാ​ളി പി​ടു​ത്ത​ത്തി​ൽ നി​ന്നും യു​വാ​ക്ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​ൻ ഉ​ത​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​സ്ഥാ​ന​ങ്ങ​ളെ​യും മ​ത​വി​ഭാ​ഗ​ങ്ങ​ളെ​യും ഏ​കോ​പി​പ്പി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് മു​ട്ടം ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​പോ​ൾ വി. ​മാ​ട​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ റാ​ഫേ​ൽ കീ​ഴാ​ഞ്ഞി​ലി​ത്ത​റ, ജോ​ർ​ജ് കാ​രാ​ച്ചി​റ, ജോ​മോ​ൻ​മ​ച്ചി​ങ്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. 26 ന് ​രാ​വി​ലെ 10.30ന് ​മു​ട്ടം പ​ള്ളി പ​രി​സ​ര​ത്തു​നി​ന്നും ആ​രം​ഭി​ക്കു​ന്ന റോ​ഡ്ഷോ​യും ബൈ​ക്ക് റാ​ലി​യും റ​വ. ഡോ. ​പോ​ൾ വി. ​മാ​ട​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. സ്കൂ​ളി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ഗ്രാ​മ​കേ​ന്ദ്ര​ങ്ങ​ളി​ലും വി​വി​ധ ല​ഹ​രി വി​രു​ദ്ധ പ്ര​ച​ര​ണ​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്.