നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി: 3.07 കോ​ടി​യു​ടെ ബ​ജ​റ്റി​ന് അം​ഗീ​കാ​രം
Thursday, June 20, 2019 10:06 PM IST
ആ​ല​പ്പു​ഴ: 67-ാമ​ത് നെ​ഹ്റു ട്രോ​ഫി ജ​ല​മേ​ള​യു​ടെ ഈ ​വ​ർ​ഷ​ത്തെ ബ​ജ​റ്റി​ന് ക​ള​ക്ട​റേ​റ്റി​ൽ കൂ​ടി​യ എ​ൻ​ടി​ബി​ആ​ർ സൊ​സൈ​റ്റി​യു​ടെ നി​ർ​വാ​ഹ​ക സ​മി​തി​യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. 3,07,85,500 രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റി​നാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ടൂ​റി​സം ഗ്രാ​ന്‍റാ​യി ഒ​രു കോ​ടി രൂ​പ​യും കേ​ന്ദ്ര ടൂ​റി​സം ഗ്രാ​ന്‍റാ​യി 25 ല​ക്ഷം രൂ​പ​യും പ്ര​തീ​ക്ഷി​ക്കു​ന്നു.

ടി​ക്ക​റ്റ് വി​ല്പ​ന​യി​ൽ നി​ന്ന് 75,00000 രൂ​പ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വി​ക്ട​റി​ലൈ​ൻ, റോ​സ് കോ​ർ​ണ​ർ എ​ന്നി​വ​യു​ടെ ടി​ക്ക​റ്റ് നി​ര​ക്കി​ൽ നേ​രി​യ വ​ർ​ധ​ന​വ് വ​രു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. റോ​സ് കോ​ർ​ണ​റി​ന് 200 രൂ​പ​യു​ടെ​യും വി​ക്ട​റി​ലെ​യ്നി​ന് 100 രൂ​പ​യാ​യും വ​ർ​ധ​ന​വാ​ണ് വ​രു​ത്തി​യ​ത്. എ​ൻ​ടി​ബി​ആ​ർ സൊ​സൈ​റ്റി​യു​ടെ പു​തി​യ ചെ​യ​ർ​മാ​നാ​യി ചാ​ർ​ജെ​ടു​ത്ത ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള​യെ മു​ൻ എം​എ​ൽ​എ സി.​കെ. സാ​ദാ​ശി​വ​ൻ ഉ​പ​ഹാ​രം ന​ൽ​കി സ്വീ​ക​രി​ച്ചു. സ​ബ്ക​ള​ക്ട​ർ കൃ​ഷ്ണ​തേ​ജ, ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഹ​ര​ണ്‍ ബാ​ബു തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.