ബോ​ട്ട് സ​ർ​വീ​സു​ക​ൾ​ ആ​ല​പ്പു​ഴ ബോ​ട്ടു​ജെ​ട്ടി​യി​ൽ നി​ന്ന്​ ആരംഭിക്കും
Thursday, June 20, 2019 10:06 PM IST
ആ​ല​പ്പു​ഴ: വാ​ട​ക്ക​നാ​ലി​ൽ മാ​താ​ജെ​ട്ടി മു​ത​ൽ പ​ടി​ഞ്ഞാ​റോ​ട്ട് ബോ​ട്ട് ജെ​ട്ടി​വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ ആ​ഴം കൂ​ട്ട​ൽ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​തി​നാ​ൽ നി​ല​വി​ൽ മാ​താ​ജെ​ട്ടി​യി​ൽ നി​ന്നും ആ​രം​ഭി​ക്കു​ക​യും ഇ​വി​ടെ അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്ന വ​കു​പ്പി​ന്‍റെ ബോ​ട്ട് സ​ർ​വീ​സു​ക​ൾ ഇ​ന്നു​മു​ത​ൽ ആ​ല​പ്പു​ഴ ബോ​ട്ടു​ജെ​ട്ടി​യി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ക​യും അ​വ​സാ​നി​ക്കു​ക​യും ചെ​യ്യും.

ക​ള​ക്ട​ർ ചു​മ​ത​ലേ​യ​റ്റു

ആ​ല​പ്പു​ഴ: അ​ന്പ​താ​മ​ത്തെ ജി​ല്ല ക​ള​ക്ട​റാ​യി ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള ചു​മ​ത​ല​യേ​റ്റു. ജി​ല്ല​യു​ടെ ആ​റാ​മ​ത്തെ വ​നി​ത ക​ള​ക്ട​റാ​ണ്. സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ മു​ൻ​ഗ​ണ​ന​ക്ര​മം നോ​ക്കി വി​ക​സ​ന​ത്തി​ന് പ​രി​ശ്ര​മി​ക്കു​മെ​ന്ന് പു​തി​യ ക​ള​ക്ട​ർ ചാ​ർ​ജെ​ടു​ത്ത ശേ​ഷം പ​റ​ഞ്ഞു. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ം. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി സ്വ​ദേ​ശി​യാ​ണ്. 2012 ബാ​ച്ച് ഐ​എ​എ​സു​കാ​രി​യാ​യ അ​ദീ​ല അ​സാ​പ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​യ ഡോ. ​റ​ബീ​ഹാ​ണ് ഭ​ർ​ത്താ​വ്.