താ​ലൂ​ക്ക് ആ​ശു​പ​ത്രി​യോ​ടു​ള്ള അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​പ​വാ​സം
Thursday, June 20, 2019 10:06 PM IST
ചേ​ർ​ത്ത​ല: ദേ​ശീ​യ അം​ഗീ​കാ​രം ല​ഭി​ച്ച താ​ലൂ​ക്ക് ആ​ശു​പ​ത്രി​യോ​ടു​ള്ള ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​ക്കെ​തി​രെ ചേ​ർ​ത്ത​ല ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സി​ന്‍റ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഉ​പ​വാ​സ സ​മ​രം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ആ​ർ. ജ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ​യി​ലെ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​രാ​ണ് ഉ​പ​വാ​സ സ​മ​രം ന​ട​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ൽ ഒ​ഴി​വു​ള്ള ഡോ​ക്ട​ർ ത​സ്തി​ക​ക​ളി​ൽ ഉ​ട​ൻ നി​യ​മ​നം ന​ട​ത്തു​ക, കാ​ഷ്വാ​ലി​റ്റി ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക, മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ നേ​രി​ടാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ സ​ജ്ജ​മാ​ക്കു​ക, ഒ​പി പൂ​ർ​ണ​മാ​യി​പ്ര​വ​ർ​ത്തി​പ്പി​ക്കു​ക, ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് റ​ഫ​ർ ചെ​യ്യു​ന്ന രീ​തി മാ​റ്റു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൽ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​വി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സി.​കെ ഷാ​ജി​മോ​ഹ​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. ശ​ര​ത്, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ടി.​എ. ഷു​ക്കൂ​ർ, രാ​ജാ​റാം, ഐ​സ​ക്ക് മാ​ട​വ​ന, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ സി.​ഡി ശ​ങ്ക​ർ, സ​ജി കു​ര്യാ​ക്കോ​സ്, ആ​ർ. ശ​ശി​ധ​ര​ൻ,എ​സ്.​കൃ​ഷ്ണ​കു​മാ​ർ,തോ​മ​സ് വ​ട​ക്കേ​ക്ക​രി,പി.​വി പു​ഷ്പാ ന​ഗ​ദ​ൻ, ബി.​ഭാ​സി, കെ.​കെ വ​ര​ദ​ൻ, സി.​എ​സ് പ​ങ്ക​ജാ​ക്ഷ​ൻ, ജി. ​വി​ശ്വം​ഭ​ര​ൻ നാ​യ​ർ, കെ.​എ​സ് അ​ഷ​റ​ഫ്, അ​ബ്ദു​ൽ ബ​ഷീ​ർ, ജി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശ്രീ​കു​മാ​ർ മാ​ന്പ​ല, രാ​ധാ​കൃ​ഷ്ണ​ൻ, സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​കു​ന്നേ​രം ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​വ് ജോ​സ​ഫ് ഉ​പ​വാ​സ മ​നു​ഷ്ഠി​ച്ച​വ​ർ​ക്ക് നാ​ര​ങ്ങാ​നീ​ര് ന​ൽ​കി സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.