മു​ഴു​വ​ൻ സ്കൂ​ളു​ക​ളു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഈ ​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് കൈ​റ്റ്
Monday, June 24, 2019 10:40 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​ക്കു​ന്ന സ്കൂ​ളു​ക​ളു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഈ ​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് കേ​ര​ള ഇ​ൻ​ഫ്രാ​സ്്ട്ര​ക്ച​ർ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഫോ​ർ എ​ജ്യൂ​ക്കേ​ഷ​ൻ(​കൈ​റ്റ്) അ​വ​ലോ​ക​ന​യോ​ഗം. നി​ല​വി​ൽ അ​ഞ്ചു​കോ​ടി രൂ​പ​യു​ടെ ഒ​ന്പ​തു​സ്കൂ​ളു​ക​ളും മൂ​ന്നു​കോ​ടി രൂ​പ​യു​ടെ 13 സ്കൂ​ളു​ക​ളു​മാ​ണ് ആ​ദ്യ​ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്.
ഇ​തി​ൽ അ​ഞ്ചു​കോ​ടി വി​ഭാ​ഗ​ത്തി​ൽ വ​രു​ന്ന ക​ല​വൂ​ർ സ്കൂ​ളി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്പ​തു​ശ​ത​മാ​ന​ത്തി​ല​ധി​കം നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഇ​ത് സെ​പ്റ്റം​ബ​റോ​ടെ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ച​ന്തി​രൂ​ർ, അ​ന്പ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര എ​ന്നീ സ്കൂ​ളു​ക​ളു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​കി​യാ​ണ് തു​ട​ങ്ങി​യ​ത്. മു​ള​ക്കു​ഴ സ്കൂ​ളി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​യി ക​രാ​റു​കാ​ര​നെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.
മൂ​ന്നു കോ​ടി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന സ്കൂ​ളു​ക​ളി​ൽ മ​ണ്ണ​ഞ്ചേ​രി, ചാ​ര​മം​ഗ​ലം, ചേ​ർ​ത്ത​ല സൗ​ത്ത് സ്കൂ​ളു​ക​ൾ ഡി​സം​ബ​റി​ലും പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. നാ​ലു​ചി​റ, പൊ​ള്ള​ത്തൈ, തി​രു​ന​ല്ലൂ​ർ, ക​ക്കാ​ഴം, ക​ഞ്ഞി​ക്കു​ഴി, രാ​മ​പു​രം, വ​ള്ളി​ക്കു​ന്നം സ്കൂ​ളു​ക​ൾ റീ ​ടെ​ൻ​ഡ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്നാ​ണ് അ​വ​സാ​ന തീ​യ​തി. ആ​ര്യാ​ട്, ചു​ന​ക്ക​ര സ്കൂ​ളു​ക​ൾ ധ​ന​കാ​ര്യ അ​നു​മ​തി​യ്ക്കാ​യി കി​ഫ്ബി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൃ​ത്യ​മാ​യി മോ​ണി​റ്റ​ർ ചെ​യ്യാ​നും ഈ ​അ​ധ്യ​യ​ന​വ​ർ​ഷം ത​ന്നെ പൂ​ർ​ത്തി​യാ​ക്കാ​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി കൈ​റ്റ് വൈ​സ് ചെ​യ​ർ​മാ​നും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ ​അ​ൻ​വ​ർ സാ​ദ​ത്ത് അ​റി​യി​ച്ചു.