പ​ന്പാ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മു​ട്ടി, പോ​ലീ​സ് ലാ​ത്തി​വീ​ശി
Monday, June 24, 2019 10:40 PM IST
മാ​ന്നാ​ർ: ആ​ദ്യ​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കാ​ൻ വേ​ണ്ടി കെ​ട്ടി​യ കൊ​ടി​യെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്കം പോ​ലീ​സ് ലാ​ത്തി വീ​ശ​ലി​ൽ ക​ലാ​ശി​ച്ചു. പ​രു​മ​ല പ​ന്പാ കോ​ള​ജി​ൽ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച ഇ​ന്ന​ലെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ഇ​വ​രെ സ്വീ​ക​രി​ക്കാ​ൻ മ​ത്സ​രി​ച്ച് കൊ​ടി തോ​ര​ണ​ങ്ങ​ൾ കെ​ട്ടി​യി​രു​ന്നു. പ​രു​മ​ല പാ​ലം​മു​ത​ൽ കാ​ന്പ​സി​നു​ള്ളി​ൽ വ​രെ കൊ​ടി തോ​ര​ണ​ങ്ങ​ൾ കൊ​ണ്ട് അ​ല​ങ്ക​രി​ച്ചി​രു​ന്നു.
കാ​ന്പ​സി​നു​ള്ളി​ലെ കെഎസ്‌ യു​വി​ന്‍റെ കൊ​ടി​ക​ൾ എ​സ്എ​ഫ്ഐ​ക്കാ​ർ എ​ടു​ത്തു​മാ​റ്റി​യ​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്. തു​ട​ർ​ന്ന് കെഎസ്‌യു​ ​വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​ഫ്ഐ​യു​ടെ കൊ​ടി​യും അ​ഴി​ച്ചു​മാ​റ്റി. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​രു വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റം തു​ട​ർ​ന്ന് കൈ​യാ​ങ്ക​ളി​യി​ലേ​ക്കും എ​ത്തി​യ​തോ​ടെ പോ​ലീ​സ് ലാ​ത്തി വീ​ശി ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ല്ല ഡി​വൈ​എ​സ്പി യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടി​ത​ൽ പോ​ലീ​സെ​ത്തി വി​ദ്യാ​ർ​ഥി സം​ഘ​ട​നാ നേ​താ​ക്ക​ളോ​ടും കോ​ള​ജ് അ​ധി​കൃ​ത​രോ​ടും ച​ർ​ച്ച ന​ട​ത്തി. മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ഗേ​റ്റി​നു​ള്ളി​ലെ മു​ഴു​വ​ൻ കൊ​ടി തോ​ര​ണ​ങ്ങ​ളും നീ​ക്കം ചെ​യ്യാ​മെ​ന്ന ധാ​ര​ണ​യി​ൽ പ്ര​ശ്നം പ​രി​ഹ​രി​ച്ചു. പോ​ലീ​സ് ലാ​ത്തി ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് എ​സ്എ​ഫ്ഐ യും കെഎസ്‌ യു​വും ​പ​ന്പാ ​കോ​ള​ജി​ൽ പ​ഠി​പ്പ് മു​ട​ക്കും.