വാ​ഹ​നാ​പ​ക​ടം: അ​ഞ്ചു​പേ​ർ​ക്കു പ​രി​ക്ക്
Monday, June 24, 2019 11:14 PM IST
ആ​ല​പ്പു​ഴ : ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. ക​വി​യൂ​ർ തു​ള​സി ഭ​വ​നി​ൽ സ​ജീ​വ് (55), ക​വി​യൂ​ർ പ്ര​സ​ന്ന​ഭ​വ​നി​ൽ സു​കു (63), ആ​ല​പ്പു​ഴ പാ​ല​സ് വാ​ർ​ഡി​ൽ ഇ​ല്ലി​ച്ചു​വ​ട് വീ​ട്ടി​ൽ കു​ര്യ​ൻ ആ​ന്‍റ​ണി (43), മു​ഹ​മ്മ​ദ് സാ​ലി (45), ജോ​ൺ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 9.30 ഓ​ടെ മ​ങ്കൊ​മ്പ് തെ​ക്കേ​ക്ക​ര പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല. ഹൈ​വേ പോ​ലീ​സും പു​ളി​ങ്കു​ന്ന് പോ​ലീ​സും ചേ​ർ​ന്ന് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. സ​ജീ​വ്, സു​കു, കു​ര്യ​ൻ ആ​ന്‍റ​ണി എ​ന്നി​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മു​ഹ​മ്മ​ദ് സാ​ലി, ജോ​ൺ എ​ന്നി​വ​രെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.