ബ​സ് ജീ​വ​ന​ക്കാ​ർ ജോ​ലി​സ​മ​യ​ത്ത് നെ​യിം​പ്ലേ​റ്റും ഐ​ഡി കാ​ർ​ഡും ധ​രി​ക്ക​ണം
Tuesday, June 25, 2019 9:57 PM IST
ആ​ല​പ്പു​ഴ: ബ​സ് ജീ​വ​ന​ക്കാ​ർ ജോ​ലി സ​മ​യ​ത്ത് നെ​യിം​പ്ലേ​റ്റും ഐ​ഡി കാ​ർ​ഡും ധ​രി​ക്ക​ണ​മെ​ന്ന് ആ​ല​പ്പു​ഴ സ്റ്റു​ഡ​ന്‍റ് ട്രാ​വ​ൽ ഫെ​സി​ലി​റ്റി ക​മ്മി​റ്റി​യോ​ഗം നി​ർ​ദേ​ശി​ച്ചു. ഇ​ത് പ​രാ​തി​ക​ൾ കു​റ​ക്കു​വാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത് പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് (പോ​ലീ​സ്) എ​ന്നി​വ​രെ ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി. സ്കൂ​ളു​ക​ൾ​ക്കു മു​ന്നി​ലെ​ത്തു​ന്പോ​ൾ ബ​സു​ക​ൾ നി​ർ​ത്താ​തെ പോ​കു​ന്ന​ത് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് വി​ദ്യാ​ർ​ഥി സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധി​ക്കു​മെ​ന്ന് ആ​ർ​ടി​ഒ ഉ​റ​പ്പു​ന​ൽ​കി.
സ്കൂ​ൾ സ​മ​യ​ത്ത് രാ​വി​ലെ 8.30 മു​ത​ൽ പ​ത്തു​വ​രെ​യും വൈ​കു​ന്നേ​രം 03.30 മു​ത​ൽ അ​ഞ്ചു​വ​രെ​യും ടി​പ്പ​റു​ക​ൾ ഓ​ടു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ക്കു​മെ​ന്നും ആ​യ​തി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ഉ​ണ്ടാ​ക​ണ​മെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു. ആ​ർ​ടി​ഒ​യെ​യും ഡി​വൈ​എ​സ്പി​യെ​യും യോ​ഗം ഇ​തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി.
ക​ണ്‍​സ​ഷ​ൻ കാ​ർ​ഡ് തു​ക​യീ​ടാ​ക്കാ​തെ ത​ന്നെ ന​ൽ​ക​ണ​മെ​ന്ന് വി​ദ്യാ​ർ​ഥി സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും മു​ൻ​വ​ർ​ഷ​ത്തെ​പോ​ലെ കാ​ർ​ഡ് ഒ​ന്നി​ന് അ​ഞ്ചു​രൂ​പ ഈ​ടാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ജൂ​ണി​യ​ർ ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ​ക്കും ഹ​യ​ർ ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ​ക്കും (ജോ​ലി​യു​ള്ള​വ​രു​ടെ കാ​ര്യ​ത്തി​ൽ) ക​ണ്‍​സ​ഷ​ൻ കാ​ർ​ഡു​ക​ൾ ന​ൽ​ക​രു​തെ​ന്ന ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സി​ന്‍റെ ആ​വ​ശ്യം സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന് വി​ധേ​യ​മാ​യി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു.
കാ​യം​കു​ളം, ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര മാ​വേ​ലി​ക്ക​ര റൂ​ട്ടി​ൽ പ്രൈ​വ​റ്റ് വാ​ഹ​ന​ങ്ങ​ൾ മൂ​ലം ബ​ഥ​നി സ്കൂ​ളി​ന്‍റെ മു​ന്നി​ൽ ബ്ലോ​ക്ക് ഉ​ണ്ടാ​കു​ന്നു​വെ​ന്ന ബ​സ് സം​ഘ​ട​ന​ക​ളു​ടെ പ​രാ​തി​യി​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റും മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റും സം​യു​ക്ത​മാ​യി പ​രി​ശോ​ധി​ച്ച് അ​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ലി​സ്റ്റും ക​ത്തും സ്കൂ​ൾ അ​ധി​കൃ​ത​ർ ത​ന്നെ ആ​ർ​ടി ഓ​ഫീ​സു​ക​ളി​ൽ കൊ​ണ്ടു​വ​ര​ണം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രി​ട്ട് കാ​ർ​ഡ് ന​ൽ​കി​ല്ല.
കാ​ർ​ഡി​ന്‍റെ വി​ത​ര​ണ​സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ​യാ​യി​രി​ക്കും എ​ന്ന് യോ​ഗം തീ​രു​മാ​നി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ൻ രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് യോ​ഗം നി​ർ​ദേ​ശി​ച്ചു. ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​തു​ൽ എ​സ്. നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ആ​ർ​ടി​ഒ ഷി​ബു കെ. ​ഇ​ട്ടി, വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.