സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ പ​ത്തോ​ളം പേ​ർ​ക്കു പ​രി​ക്ക്
Tuesday, June 25, 2019 9:57 PM IST
കാ​യം​കു​ളം : കാ​യം​കു​ള​ത്ത് വീ​ണ്ടും തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം. ര​ണ്ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ പ​ത്തോ​ളം പേ​ർ​ക്ക് തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റു.
കാ​യം​കു​ളം ചി​റ​ക്ക​ട​വം, പു​ള്ളി​ക്ക​ണ​ക്ക്, കൊ​റ്റു​കു​ള​ങ്ങ​ര, ക​ന്നീ​ശാ​ക​ട​വ്, എ​ന്നി​വി​ടെ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ക​റ​വ തൊ​ഴി​ലാ​ളി​യാ​യ മു​രു​ക​ൻ (50), ആ​ഷി​ത് (14), കെ​സി​ടി ജീ​വ​ന​ക്കാ​ര​ൻ പ്ര​ണ​വ് (24), ഷം​നാ​ദ് (18), ന​ഫി​യ​ത്ത് (എ​ട്ട്), ജ​സ്ന (25), ക​ദീ​ജ (60), റം​ല (55), ന​സീ​ല (24) എ​ന്നി​വ​ർ ഉ​ൾ​പ്പ​ടെ പ​ത്തോ​ളം പേ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.
മി​ക്ക​വ​ർ​ക്കും മു​ഖ​ത്താ​ണ് ക​ടി​യേ​റ്റ​ത്. ഇ​തി​ൽ മു​ഖ​ത്തും മൂ​ക്കി​ലും ക​ടി​യേ​റ്റ ക​റ​വ​ത്തൊ​ഴി​ലാ​ളി മു​രു​ക​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​ച്ചു. ജോ​ലി ക​ഴി​ഞ്ഞ് സൈ​ക്കി​ളി​ൽ പോ​കു​ന്പോ​ഴാ​ണ് ഇ​യാ​ളെ തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി ആ​ക്ര​മി​ച്ച​ത്.
പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​രെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നും പ​ത്തി​നു​മി​ട​യി​ലു​ള്ള സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. സ്കൂ​ളി​ലേ​ക്കു പോ​കു​ന്പോ​ഴാ​ണ് ര​ണ്ടു​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ടി​യേ​റ്റ​ത്. കൂ​ട്ട​ത്തോ​ടെ​യെ​ത്തി​യ നാ​യ്ക്ക​ൾ ഓ​ടി​ന​ട​ന്നു ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. ജ​ന​ങ്ങ​ൾ ഭ​യ​ന്നു വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യി​ല്ല. ഇ​തി​നി​ട​യി​ൽ അ​ക്ര​മ​കാ​രി​യാ​യ ഒ​രു നാ​യ​യെ കോ​യി​ക്ക​ൽ പ​ടി ജം​ഗ്ഷ​നി​ൽ നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്നു.
വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്ക് നേ​രെ​യും വ്യാ​പ​ക​മാ​യി ആ​ക്ര​മ​ണം ഉ​ണ്ടാ​യി. ക​ഴി​ഞ്ഞ​ദി​വ​സം ചി​റ​ക്ക​ട​വ​ത്തെ കോ​ഴി ഫാ​മി​ൽ അ​ന്പ​തോ​ളം കോ​ഴി​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു കൊ​ന്നി​രു​ന്നു.