കു​ട്ട​നാ​ട്ടി​ൽ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ
Tuesday, June 25, 2019 9:58 PM IST
ഈ​ര: കു​ട്ട​നാ​ട്ടി​ലെ നെ​ൽ​ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ. കു​ട്ട​നാ​ട്ടി​ലെ കോ​ണം - ആ​ര്യാ​ടം​പാ​ക്ക പാ​ട​ശേ​ഖ​ര​ത്തി​ൽ ഏ​ക്ക​റു​ക​ണ​ക്കി​നു കൃ​ഷി​യി​ട​ത്തി​ൽ ക​തി​ര(​ക​ള) നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​താ​ണ് പ്ര​ശ്നം. എ​ല്ലാ വ​ർ​ഷ​വും ഈ ​പാ​ട​ശേ​ഖ​ര​ത്തി​ൽ ക​തി​ര തി​ങ്ങി​നി​റ​യാ​റു​ണ്ട്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ൽ വി​ഷം അ​ടി​ച്ചാ​ണ് ക​തി​ര ന​ശി​പ്പി​ച്ചി​രു​ന്ന​ത്. ഈ ​വ​ർ​ഷം വി​ഷം അ​ടി​ച്ച് ക​തി​ര ന​ശി​പ്പി​ക്ക​രു​തെ​ന്ന് ക​ർ​ഷ​ന​മാ​യി കൃ​ഷി​ഓ​ഫീ​സ​ർ നി​ർ​ദേ​ശി​ച്ചു​വെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.
ഇ​ങ്ങ​നെ​യൊ​രു നി​ർ​ദ്ദേ​ശം കൃ​ഷി​ഓ​ഫീ​സി​ൽ നി​ന്നു​ണ്ടാ​യ​ത് ക​ർ​ഷ​ക​ർ​ക്ക് വി​ന​യാ​യി​രി​ക്കു​ക​യാ​ണ്. ഒ​രേ​ക്ക​ർ പാ​ടം ക​തി​ര പ​റി​ച്ച് കൃ​ഷി​യോ​ഗ്യ​മാ​ക്ക​ണ​മെ​ങ്കി​ൽ 25,000 മു​ത​ൽ 30,000 രൂ​പ​വ​രെ ചി​ല​വു വ​രു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.
ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ക​തി​ര നി​റ​ഞ്ഞ​തി​നാ​ൽ ഈ ​വ​ർ​ഷം അ​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന് കൊ​യ്ത്തു ക​ഴി​ഞ്ഞ​യു​ട​ൽ ട്രാ​ക്ട​റു​കൊ​ണ്ട് നി​ലം ഉ​ഴു​തി​ര​ന്നു. ഇ​പ്പോ​ൾ നി​ലം ഉ​ഴു​ത കാ​ശും വെ​റു​തെ​യാ​യി​രി​ക്കു​ക​യാ​ണ്. ക​തി​ര പ​റി​ച്ചു ന​ശി​പ്പി​ക്കു​ക​യെ​ന്ന​ത് വ​ള​രെ​യേ​റെ ചി​ല​വു​വ​രു​മെ​ന്നും അ​ത് ക​ർ​ഷ​ക​ർ​ക്ക് താ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് ക​ർ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.
ഓ​രോ വ​ർ​ഷ​വും കൃ​ഷി​ച്ചി​ല​വു കൂ​ടു​ന്ന​ത​ല്ലാ​തെ കൃ​ഷി​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം കൂ​ടാ​ത്ത​ത് പ​ല ക​ർ​ഷ​ക​രെ​യും കൃ​ഷി നി​ർ​ത്തു​വാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ്. അ​ടി​യ​ന്തി​ര​മാ​യി ക​ർ​ഷ​ക​രു​ടെ ഈ ​പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് അ​നു​യോ​ജ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.