ജി​ല്ല റെ​ഡ ്ക്രോ​സ് സൊ​സൈ​റ്റി​യി​ൽ അ​ഴി​മ​തി ന​ട​ന്ന​താ​യി ആ​രോ​പ​ണം
Tuesday, June 25, 2019 9:58 PM IST
ആ​ല​പ്പു​ഴ: ജി​ല്ല റെഡ്ക്രോ​സ് സൊ​സൈ​റ്റി മു​ഖാ​ന്തി​രം പ്ര​ള​യ ദു​രി​താ​ശ്വാ​സ​മാ​യി എ​ത്തി​ച്ച കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ തി​രി​മ​റി ന​ട​ന്ന​താ​യി ആ​രോ​പ​ണം. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കീ​ഴി​ൽ ന​ട​ന്ന അ​ഴി​മ​തി സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ള​യ​കാ​ല​ത്ത് സം​സ്ഥാ​ന സ​മി​തി ജി​ല്ല ക​മ്മി​റ്റി​ക്ക് ന​ൽ​കി​യ പ​ത്തു ല​ക്ഷ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ സം​സ്ഥാ​ന സ​മി​തി​ക്ക് ഇ​തു​വ​രെ ന​ൽ​കി​യി​ട്ടി​ല്ല.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു ന​ൽ​കാ​നാ​യി കൈ​മാ​റി​യ സാ​ധ​ന​ങ്ങ​ൾ മ​റി​ച്ചു വി​റ്റ​താ​യി പ​രാ​തി​യു​ണ്ട്. എം​പി ഫ​ണ്ടി​ൽ നി​ന്ന​നു​വ​ദി​ച്ച ആം​ബു​ല​ൻ​സ് മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ച​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം വേ​ണം. ജി​ല്ല ക​മ്മി​റ്റി​യു​ടെ രേ​ഖ​ക​ളും സ്ഥാ​വ​ര ജം​ഗ​മ വ​സ്തു​ക്ക​ളും മു​ൻ ഭ​ര​ണ​സ​മി​തി ത​ങ്ങ​ൾ​ക്ക് കൈ​മാ​റി​യി​ല്ലെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച് ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പു​തി​യ ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. ജി​ല്ല ചെ​യ​ർ​മാ​ൻ വി.​എ. ജോ​ബ് വി​രു​ത്തി​ക്ക​രി, വൈ​സ് ചെ​യ​ർ​മാ​ൻ വി.​കെ. രാ​ജേ​ന്ദ്ര​ൻ പി​ള്ള, സെ​ക്ര​ട്ട​റി എ. ​മു​ഹ​മ്മ​ദ് അ​ക്ബ​ർ, ട്ര​ഷ​റ​ർ കെ.​ജെ. ആ​ന്‍റ​ണി, മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം ജോ​സ് ടി. ​പൂ​ണി​ച്ചി​റ, കു​ട്ട​നാ​ട് താ​ലൂ​ക്ക് സെ​ക്ര​ട്ട​റി തോ​മ​സ് കു​രു​വി​ള എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.