പു​സ്ത​ക പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു
Tuesday, June 25, 2019 9:58 PM IST
ആ​ല​പ്പു​ഴ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ വാ​യ​നാ​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​സ്ത​ക പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് മി​ന്നി​ലൂ​ക്ക് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ൾ ശേ​ഖ​രി​ച്ച പു​സ്ത​ക​ങ്ങ​ളും സ്കൂ​ൾ ലൈ​ബ്ര​റി പു​സ്ത​ക​ങ്ങ​ളു​മാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.
ഭാ​ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഥ, ക​വി​ത, ലേ​ഖ​നം, യാ​ത്രാ​വി​വ​ര​ണം, ശാ​സ്ത്ര​പ്ര​ചോ​ദ​നാ​ത്മ​ക പു​സ്ത​ക​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​ൽ ക​ണ്ട പു​സ്ത​ക​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി. ക്ലാ​സ് അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പു​സ്ത​ക​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ ന​ല്കി. പ​രി​പാ​ടി​ക​ൾ​ക്ക് പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സോ​ജ​ൻ ജോ​സ​ഫ്, അ​ല​ക്സാ​ണ്ട​ർ, ബി​ന്നി ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.