കടലിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർഥിയെ കാണാതായി
Tuesday, June 25, 2019 11:32 PM IST
കാ​യം​കു​ളം: വ​ലി​യ​ഴീ​ക്ക​ലി​ൽ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ തി​ര​യി​ൽ പെ​ട്ട് കാ​ണാ​താ​യി. മാ​വേ​ലി​ക്ക​ര ബി​ഷ​പ് ഹോ​ഡ്ജ​സ് സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​യ മാ​ന്നാ​ർ കു​ട്ടം​പേ​രൂ​ർ കു​മ​രം​ന്പ​ള്ളി​ൽ ശ്രീ​കു​മാ​റി​ന്‍റെ മ​ക​ൻ വി​ശ്വ​ജി​ത്തി (16) നെ​യാ​ണ് കാ​ണാ​താ​യ​ത്.

ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ബോ​ട്ടി​ൽ കോ​സ്റ്റ്ഗാ​ർ​ഡും പോ​ലീ​സും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് കാ​ണാ​താ​യ​ത്. കൂ​ടെ കൂ​ട്ടു​കാ​രാ​യ മ​റ്റു​മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ളും ഉ​ണ്ടായി​രു​ന്നു. ഇ​വ​രാ​ണ് വി​ശ്വ​ജി​ത്തി​നെ കാ​ണാ​താ​യ വി​വ​രം കാ​യം​കു​ളം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.