നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ഓ​ണ്‍​ലൈ​ൻ ടി​ക്ക​റ്റ് ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി
Wednesday, June 26, 2019 10:43 PM IST
ആ​ല​പ്പു​ഴ: ഓ​ഗ​സ്റ്റ് 10ന് ​ന​ട​ക്കു​ന്ന നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ഓ​ണ്‍​ലൈ​ൻ ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യു​ടെ ഉ​ദ്ഘാ​ട​നം എ​ൻ​ടി​ബി​ആ​ർ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ നി​ർ​വ​ഹി​ച്ചു.

ബു​ക്ക് മൈ ​ഷോ വ​ഴി​യാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൾ കൂ​ടു​ത​ൽ ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റു​ഫോ​മു​ക​ൾ വ​ഴി ടി​ക്ക​റ്റ് ല​ഭ്യ​മാ​കാ​നു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. സ​ബ്ക​ള​ക്ട​ർ വി.​ആ​ർ.​കൃ​ഷ്ണ​തേ​ജ, ബു​ക്ക് മൈ ​ഷോ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി.

ടൂ​റി​സ്റ്റ് ഗോ​ൾ​ഡ് ടി​ക്ക​റ്റി​നു 3000 രൂ​പ, ടൂ​റി​സ്റ്റ് സി​ൽ​വ​ർ ടി​ക്ക​റ്റി​നു 2000 രൂ​പ, റോ​സ് കോ​ർ​ണ​ർ ര​ണ്ടു പേ​ർ​ക്ക് 1500 രൂ​പ, റോ​സ് കോ​ർ​ണ​ർ ടി​ക്ക​റ്റ് ഒ​രാ​ൾ​ക്കു 800 രൂ​പ, വി​ക്ട​റി ലൈ​ൻ 500 രൂ​പ, ഓ​ൾ വ്യൂ ​ടി​ക്ക​റ്റി​നു 300 രൂ​പ, ലെ​ക്ക് വ്യൂ ​ഗോ​ൾ​ഡ് 200 രൂ​പ, ലോ​ണ്‍ ടി​ക്ക​റ്റി​നു 100 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ടി​ക്ക​റ്റ് നി​ര​ക്ക്.

കാ​സ​ർ​ഗോ​സ്, ക​ണ്ണൂ​ർ, വ​യ​നാ​ട്, ഇ​ടു​ക്കി ഒ​ഴി​കെ​യു​ള്ള 10 ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ അ​ടു​ത്ത ആ​ഴ്ച മു​ത​ൽ ടി​ക്ക​റ്റ് ല​ഭ്യ​മാ​കും.