ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Wednesday, June 26, 2019 10:43 PM IST
ആ​ല​പ്പു​ഴ: വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ്കൂ​ളു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ​ദി​നാ​ച​ര​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. പ​ല​യി​ട​ങ്ങ​ളി​ലും ഇ​തോ​ട​നു​ബ​ന്ധി​ച്ച് പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​ന​മ​ട​ക്കം ഒ​രു​ക്കി​യി​രു​ന്നു. സ്കൂ​ളു​ക​ളി​ൽ പ്ര​ശ്നോ​ത്ത​രി​യ​ട​ക്ക​മു​ള്ള മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് (ആ​രോ​ഗ്യം), ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗു​രു​പു​രം ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. മാ​ത്യു നി​ർ​വ​ഹി​ച്ചു. ആ​ര്യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൽ. അ​നി​ത​കു​മാ​രി, ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഷീ​ന സ​ന​ൽ​കു​മാ​ർ, ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​കെ.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷീ​ജ പ്ര​ദീ​പ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പ്ര​സ​ന്ന രാ​ജേ​ന്ദ്ര​ൻ, ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​നു വ​ർ​ഗീ​സ്, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​റെ​ജി ടി. ​വ​ർ​ഗീ​സ്, സ്കൂ​ൾ ഡ​യ​റ​ക്ട​ർ സി.​വി. ഐ​സ​ക്, സ​ജി പി. ​സാ​ഗ​ർ, ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ പി.​എ​സ്. സു​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സി. ​സു​നി​ൽ​കു​മാ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് എ​ടു​ത്തു. ചെ​ട്ടി​കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സു​ലേ​ഖ റാ​ണി ത​ത്സ​മ​യ പ്ര​ശ്നോ​ത്ത​രി ന​ട​ത്തി.

ആ​ല​പ്പു​ഴ: ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ആ​ല​പ്പു​ഴ ജി​ല്ലാ ജ​യി​ലി​ൽ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ എ. ​എം. നൗ​ഫ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​യി​ൽ സൂ​പ്ര​ണ്ട് ആ​ർ. സാ​ജ​ൻ അ​ധ്യ​ഷ​ത വ​ഹി​ച്ചു. കാ​യം​കു​ളം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ൻ​വ​ർ സാ​ദ​ത്ത് ബോ​ധ വ​ത്ക്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി​ന​യ കു​മാ​ർ, ജി​ല്ലാ ജ​യി​ൽ അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് അ​ൻ​ജു​ൻ അ​ര​വി​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

താ​യ​ങ്ക​രി: സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം ന​ട​ത്തി. കു​ട്ടി​ക​ൾ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു. സി​സ്റ്റ​ർ ഏ​ണ​സ്റ്റ് ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ല്കി. കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ കൊ​ളാ​ഷു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. പോ​സ്റ്റ​ർ ര​ച​ന, വീ​ഡി​യോ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി​യ​വ​യു​മു​ണ്ടാ​യി​രു​ന്നു. പ്ര​ഥ​മാ​ധ്യാ​പി​ക മി​നു​സൂ​സ​ൻ വ​ർ​ക്കി, എ​ലി​സ​ബ​ത്ത് ജി. ​ജോ​ണ്‍, സി​സ്റ്റ​ർ ജി​നു സേ​വ്യ​ർ, ജാ​ൻ​സ​മ്മ വ​ർ​ഗീ​സ്, സാ​ന്ദ്ര സോ​ബി​ൻ, ലി​സ്മേ​രി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.

പു​ളി​ങ്കു​ന്ന്: സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സി​ലെ എ​ൻ​സി​സി, എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ വി​ളം​ബ​ര സൈ​ക്കി​ൽ റാ​ലി സം​ഘ​ടി​പ്പി​ച്ചു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജ​ഹാ​ൻ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ റെ​ന്നി​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പൂ​ച്ചാ​ക്ക​ൽ: ല​ഹ​രി വ​സ്തു​ക്ക​ൾ​ക്കെ​തി​രെ ഓ​ട​ന്പ​ള്ളി ഗ​വ.​യു​പി സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ല​ഹ​രി​വി​രു​ദ്ധ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ റാ​ലി, പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം, സ​ന്ദേ​ശ പ്ര​ചാ​ര​ണം, തെ​രു​വ് നാ​ട​കം, പ്ര​ഭാ​ഷ​ണം എ​ന്നി​വ ന​ട​ന്നു. എ​സ്.​എം.​സി. ചെ​യ​ർ​മാ​ൻ വി.​എ​സ്. അ​നീ​ഷ്കു​മാ​ർ റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ​ൻ.​സി.​വി​ജ​യ​കു​മാ​ർ, കെ.​ആ​ർ.​ജ​യ​രാ​ജ​ല​ക്ഷ്മി, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
തൈ​ക്കാ​ട്ടു​ശേ​രി എ​സ്എം​എ​സ​ജെ ഹൈ​സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന് ഭാ​ഗ​മാ​യി ന​ട​ത്തി​യ റാ​ലി സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജോ​സ​ഫ് പാ​റ​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. റാ​ലി​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ൻ​വ​ശം ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ശ​ശി​ക​ല ആ​റാം വാ​ർ​ഡ് മെ​ന്പ​ർ എം.​പി. പ്ര​ദീ​പ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ്് കെ.​എ.​ബാ​ബു, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഏ​ബ്ര​ഹാം ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​ട​ത്വ: ത​ല​വ​ടി ആ​ന​പ്ര​ന്പാ​ൽ സൗ​ത്ത് യു​പി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​നം ആ​ഘോ​ഷി​ച്ചു. ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ റാ​ലി​യും തെ​രു​വു നാ​ട​ക​വും ന​ട​ത്തി. മാ​നേ​ജ​ർ കെ.​ജി. ജേ​ക്ക​ബ് റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക ലേ​ഖാ ജോ​ർ​ജ് സ​ന്ദേ​ശം ന​ൽ​കി. അ​ധ്യാ​പ​ക​രാ​യ അ​നു, അ​ജി​ത, ശ​ര​ത്, ജി​ങ്കു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ എ​ൻ​സി​സി​യു​ടെ​യും ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക്ക് ക്ല​ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​നം പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ച്ച​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ട​നാ​ട് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഇ.​ആ​ർ. ഗി​രീ​ഷ് കു​മാ​ർ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​യി​ച്ചു. നേ​വ​ൽ വി​ഭാ​ഗം അ​സോ​സി​യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സ​ർ പോ​ൾ ജേ​ക്ക​ബ് നേ​തൃ​ത്വം ന​ൽ​കി. നേ​വ​ൽ യൂ​ണി​റ്റ് പെ​റ്റി ഓ​ഫീ​സ​ർ നി​തി​ൻ രാ​ജ്, എ​ൻ​സി​സി ആ​ർ​മി അ​ണ്ട​ർ ഓ​ഫീ​സ​ർ മി​നു മാ​ർ​ട്ടി​ൻ, നേ​വ​ൽ എ​ൻ​സി​സി സീ​നി​യ​ർ കേ​ഡ​റ്റ് മ​രി​യ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ത​ല​വ​ടി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ല​ഹ​രി വി​രു​ദ്ധ​ദി​നാ​ച​ര​ണം എ​ട​ത്വ എ​സ്ഐ സി​സി​ൽ ക്രി​സ്റ്റ്യ​ൻ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​ന്പ​ർ അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ മ​റി​യാ​മ്മ പോ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ തോ​മ​സ് മാ​ത്യൂ​സ്, അ​ധ്യാ​പ​ക​രാ​യ ര​ജ്ഞി​ത എ​സ്, ടെ​സി സി. ​മാ​ത്യു, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.