ചെ​ങ്ങ​ന്നൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ ല​ഹ​രി വി​രു​ദ്ധ ക്ല​ബ്ബി​ന് സം​സ്ഥാ​ന പു​ര​സ്കാ​രം
Wednesday, June 26, 2019 10:43 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള എ​​​ക്സൈ​​​സ് വ​​​കു​​​പ്പ് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ മി​​​ക​​​ച്ച കോ​​​ള​​​ജ്ത​​​ല ല​​​ഹ​​​രി വി​​​രു​​​ദ്ധ ക്ല​​​ബി​​​നു​​​ള​​​ള പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് ചെ​​​ങ്ങ​​​ന്നൂ​​​ര്‍ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഐ​​ടി​​ഐ ​ല​​​ഹ​​​രി വി​​​രു​​​ദ്ധ ക്ല​​​ബ് അ​​​ര്‍​ഹ​​​രാ​​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നി​​​ശാ​​​ഗ​​​ന്ധി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ച്ചു. മ​​​ന്ത്രി മ​​​ന്ത്രി ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ര്‍​ഡ്. കൂ​​​ടാ​​​തെ ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ല​​​ഹ​​​രി വി​​​രു​​​ദ്ധ ക്ല​​​ബ് സെ​​​ക്ര​​​ട്ട​​​റി​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​രം ക്ല​​​ബ് സെ​​​ക്ര​​​ട്ട​​​റി ജെ ​​​വി​​​ഷ്ണു​​​പ്ര​​​കാ​​​ശി​​​ന് ല​​​ഭി​​​ച്ചു.
25 കു​​​ട്ടി​​​ക​​​ള്‍ അ​​​ട​​​ങ്ങു​​​ന്ന ല​​​ഹ​​​രി വി​​​രു​​​ദ്ധ ക്ല​​​ബി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ പ്രി​​​ന്‍​സി​​​പ്പ​​​ൽ മി​​​നി മാ​​​ത്യൂ, വൈ​​​സ് പ്രി​​​ന്‍​സി​​​പ്പ​​​ൽ ആ​​​ര്‍. ശ്രീ​​​കു​​​മാ​​​ര്‍, ക്ല​​​ബ് ക​​​ണ്‍​വീ​​​ന​​​ര്‍ എം ​​​എ​​​ന്‍ ജ​​​ഗേ​​​ഷ്, സ്റ്റാ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ബി ​​​സു​​​ബി​​​ത്, ജോ​​​യി​​​ന്‍റ് ക​​​ണ്‍​വീ​​​ന​​​ര്‍​മാ​​​രാ​​​യ പി ​​​എ​​​സ്. ശ്രീ​​​പ്ര​​​ഭ ,എ​​​സ്. ശ്യാം​​​പ്ര​​​കാ​​​ശ്, വി. ​​​സു​​​രേ​​​ഷ്കു​​​മാ​​​ര്‍ , സി ​​​കെ. ശ്രീ​​​ജി​​​ത് , ക്ല​​​ബ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഖി​​​ല്‍​രാ​​​ജ്, സെ​​​ക്ര​​​ട്ട​​​റി ജെ.​​​വി​​​ഷ്ണു​​​പ്ര​​​കാ​​​ശ് എ​​​ന്നി​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്നു.