ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, June 26, 2019 10:45 PM IST
കാ​യം​കു​ളം: വ​ലി​യ​ഴീ​ക്ക​ലി​ൽ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മാ​വേ​ലി​ക്ക​ര ബി​ഷ​പ് ഹോ​ഡ്ജ​സ് സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​യ മാ​ന്നാ​ർ കു​ട്ടം​പേ​രൂ​ർ കു​മ​രം​ന്പ​ള്ളി​ൽ ശ്രീ​കു​മാ​റി​ന്‍റെ മ​ക​ൻ വി​ശ്വ​ജി​ത്ത് (16) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ബീ​ച്ചി​ന് സ​മീ​പം ത​റ​യി​ൽ​ക്ക​ട​വ് ഭാ​ഗ​ത്ത് നി​ന്നു​മാ​ണ് നേ​വി​യും കോ​സ്റ്റ് ഗാ​ർ​ഡും പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തെ​ര​ച്ചി​ലു​ക​ൾ​ക്കൊ​ടു​വി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കൂ​ട്ടു​കാ​ര​ൻ പെ​രി​ങ്ങ​ലി​പ്പു​റം പ​ള്ളി​പ്പ​റ​ന്പി​ൽ ടൈ​റ്റ​സി​ന്‍റെ മ​ക​ൻ ശാ​രോ​ണ്‍ (16 ) തെ​ര​യി​ൽ​പ്പെ​ട്ടെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ടു. കൂ​ടെ കൂ​ട്ടു​കാ​രാ​യ മ​റ്റ് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​മു​ണ്ടാ​യി​രു​ന്നു. വി​ശ്വ​ജി​ത്തി​ന്‍റെ ബാ​ഗും ഫോ​ണും വ​സ്ത്ര​ങ്ങ​ളും ക​ര​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ നാ​ട്ടു​കാ​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യു​മാ​യി​രു​ന്നു.
പി​ന്നീ​ട് കൂ​ട്ടു​കാ​രാ​യ മൂ​ന്നു​പേ​രെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് വി​ശ്വ​ജി​ത്തി​നെ കാ​ണാ​താ​യ​തെ​ന്ന് മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്നാ​ണ്് വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്താ​ൻ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​ത്. മാ​താ​വ് അ​നി​ത, സ​ഹോ​ദ​ര​ൻ അ​ശ്വ​ജി​ത്ത്.