ജെഎസ്എ​സ് വി​ഭാ​ഗ​ങ്ങ​ൾ ല​യി​ച്ചു
Wednesday, June 26, 2019 10:45 PM IST
ആ​ല​പ്പു​ഴ: വി.​എ​ച്ച്. സ​ത്ജി​ത് നേ​തൃ​ത്വം ന​ല്കു​ന്ന ജെഎ​സ്എ​സ് സ​ത്ജി​ത് വി​ഭാ​ഗ​വും ബി. ​ഗോ​പ​ൻ നേ​തൃ​ത്വം ന​ല്കു​ന്ന ജെഎ സ്എ​സ് ഏ​കീ​കൃ​ത വി​ഭാ​ഗ​വും ല​യി​ച്ച് ജെഎ​സ്എ​സ് -സോ​ഷ്യ​ലി​സ്റ്റ് എ​ന്ന പേ​രി​ൽ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. സാ​മൂ​ഹ്യ​നീ​തി​യി​ലും സാ​ന്പ​ത്തി​ക സ​മ​ത്വ​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​യ സോ​ഷ്യ​ലി​സം, ജ​നാ​ധി​പ​ത്യം, മ​തേ​ത​ര​ത്വം, കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം, മൂ​ല്യാ​ധി​ഷ്ഠി​ത രാ​ഷ്്‌ട്രീയം, സ്ത്രീ-​പു​രു​ഷ സ​മ​ത്വം എ​ന്നീ അ​ടി​സ്ഥാ​ന നി​ല​പാ​ടു​ക​ളി​ലൂ​ന്നി​യാ​യി​രി​ക്കും പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​ച്ച്. സ​ത്ജി​ത്ത്, പ്ര​സി​ഡ​ന്‍റ് ബി. ​ഗോ​പ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഗൗ​രി​യ​മ്മ​യ്ക്കു വേ​ണ്ടി​യു​ണ്ടാ​ക്കി​യ പാ​ർ​ട്ടി​യാ​യി​രു​ന്നി​ല്ല ജെഎ​സ്എ​സ്. കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം. ചി​ല​രു​ന്ന​യി​ക്കു​ന്ന ത​ട​സ​വാ​ദ​ങ്ങ​ൾ മൂ​ല​മാ​ണ് ആ​ദ്യ​ത്തെ പോ​ലെ ജെഎ​സ്എ​സി​നു യോ​ജി​ച്ചു​പോ​കാ​നാ​കാ​ത്ത​തെ​ന്നും ഐ​ക്യ​ത്തി​ന്‍റെ വാ​തി​ലു​ക​ൾ ത​ങ്ങ​ൾ അ​ട​ച്ചി​ട്ടി​ല്ലെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.
ഗൗ​രി​യ​മ്മ​യെ ത​ള്ളി​പ്പ​റ​ഞ്ഞ​വ​രും ഓ​ഫീ​സു​ക​ൾ പി​ടി​ച്ച​ട​ക്കാ​ൻ ശ്ര​മി​ച്ച​വ​രു​മൊ​ക്കെ​യാ​ണ് ഇ​പ്പോ​ൾ അ​വ​രോ​ടു ചേ​ർ​ന്നു നി​ൽ​ക്കു​ന്ന​തെ​ന്നും ഇ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. വി.​എ​ച്ച്. സ​ത്ജി​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ബി. ​ഗോ​പ​ൻ പ്ര​സി​ഡ​ന്‍റും പാ​ള​യം സ​തീ​ഷ്, കി​ട​ങ്ങി​ൽ സു​ലോ​ച​ന​ൻ, ചൂ​നാ​ട് ജ​യ​പ്ര​സാ​ദ് എ​ന്നി​വ​ർ സെ​ക്ര​ട്ട​റി​മാ​രും എ​ൻ. ബാ​ഹു​ലേ​യ​ൻ, പാ​മ​ർ ഹാ​രി​സ് എ​ന്നി​വ​ർ വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രാ​യി 51 അം​ഗ സം​സ്ഥാ​ന ക​മ്മി​റ്റി​യേ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.