കേ​ന്ദ്ര മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ൽ എ​ട്ടാം ദി​വ​സം മൃ​ത​ശ​രീ​രം സം​സ്ക​രി​ച്ചു
Thursday, July 11, 2019 10:37 PM IST
കാ​യം​കു​ളം: ഓ​ർ​ത്ത​ഡോ​ക്സ് - യാ​ക്കോ​ബാ​യ സ​ഭാ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് എ​ട്ട് ദി​വ​സ​മാ​യി സം​സ്ക​രി​ക്കു​വാ​ൻ ക​ഴി​യാ​തെ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം കേ​ന്ദ്ര മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് സം​സ്ക​രി​ച്ചു. യാ​ക്കോ​ബാ​യ സ​ഭാ വി​ശ്വാ​സി​യാ​യ മ​ഞ്ഞാ​ടി​ത്ത​റ തോ​പ്പി​ൽ മ​റി​യാ​മ്മ ഫി​ലി​പ്പി​ന്‍റെ (84 മൃ​ത​ശ​രീ​ര​മാ​ണ് ഇ​ന്ന​ലെ സം​സ്ക​രി​ച്ച​ത്.

ഇ​രു സ​ഭ​ക​ളി​ലും​പ്പെ​ട്ട വി​ശ്വാ​സി​ക​ളെ സം​സ്ക​രി​ക്കാ​ൻ ഒ​രു സെ​മി​ത്തേ​രി​യാ​ണ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​നാ​ണ്. അ​തി​നാ​ൽ യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​ലെ അം​ഗം മ​രി​ച്ചാ​ൽ പ്ര​ത്യേ​ക കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ​യാ​യി​രു​ന്നു ഈ ​സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു വ​ന്ന​ത്. എ​ന്നാ​ൽ മ​റി​യാ​മ്മ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ന​ട​ത്തു​വാ​ൻ ബ​ന്ധു​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും അ​നു​കൂ​ല ഉ​ത്ത​ര​വ് ല​ഭി​ച്ചി​ല്ല.

ഇ​തേ തു​ട​ർ​ന്ന് സം​സ്കാ​രം വൈ​കി. പ്ര​ശ്ന​ത്തി​ൽ കേ​ന്ദ്ര മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ക​ഴി​ഞ്ഞ ദി​വ​സം ഇ​ട​പെ​ട്ടു. മൃ​ത​ദ്ദേ​ഹം സം​സ്ക​രി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ടി​ക്ക് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വു ന​ൽ​കി. ഇ​തേ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ആ​ദി​ല അ​ബ്ദു​ള്ള, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം.​ടോ​മി എ​ന്നി​വ​ർ യാ​ക്കോ​ബാ​യ വി​ഭാ​ഗ​വു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ച​ർ​ച്ച ന​ട​ത്തി. ച​ർ​ച്ച​യി​ൽ യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് വി​കാ​രി ഫാ.​സാ​ബു സാ​മു​വ​ൽ ഫാ.​റോ​യി ജോ​ർ​ജ്, ഫാ.​ജോ​ർ​ജി ജോ​ണ്‍, ഫാ.​രാ​ജു ജോ​ണ്‍, ഡീ​ക്ക​ണ്‍ തോ​മ​സ് ക​ല്ല്യാ​ത്ര എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ഇ​തേ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ സം​സ്കാ​രം ന​ട​ത്തി​യ​ത്. ഓ​ർ​ത്ത​ഡോ​ക്സ് സെ​മി​ത്തേ​രി​ക്ക് മു​ന്നി​ലു​ള്ള യാ​ക്കോ​ബാ​യ ഇ​ട​വ​ക​യു​ടെ സ്ഥ​ല​ത്ത് സം​സ്കാ​രം​ന​ട​ത്തു​വാ​നാ​യി​രു​ന്നു തീ​രു​മാ​നം. ഇ​ത​നു​സ​രി​ച്ച് ഇ​ന്ന​ലെ രാ​വി​ലെ ഇ​വി​ടെ ക​ല്ല​റ നി​ർ​മാ​ണം ആ​രം​ഭി​ച്ചു.

സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ സ്ഥ​ല​ത്ത് നി​യോ​ഗി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് എ​ട്ടു ദി​വ​സ​മാ​യി സം​സ്ക​രി​ക്കാ​തെ ക​റ്റാ​ന​ത്തെ സ്വ​കാ​ര്യ അ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​റി​യാ​മ്മ ഫി​ലി​പ്പി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു. ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം വി​ലാ​പ​യാ​ത്ര​യാ​യി കാ​ദീ​ശാ യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ എ​ത്തി​ച്ചു. ശു​ശ്രൂ​ഷ​യി​ൽ മെ​ത്രാ​പ്പോ​ലി​ത്ത​മാ​രാ​യ സ​ഖ​റി​യാ​സ് മോ​ർ പോ​ളി​കാ​ർ​പ്പ​സ്, ഗീ​വ​ർ​ഗീ​സ് മോ​ർ കൂ​റി​ലോ​സ്, മാ​ത്യൂ​സ് മോ​ർ​തേ​വോ​ദോ​സി​യോ​സ് എ​ന്നി​വ​രും നി​ര​വ​ധി വൈ​ദീ​ക​രും പ​ങ്കെ​ടു​ത്തു. പി​ന്നീ​ട് മൃ​ത​ശ​രീ​രം ക​ല്ല​റ​യി​ൽ എ​ത്തി​ച്ചു സം​സ്ക​രി​ച്ചു. മാ​ത്യൂ​സ്മോ​ർ​തേ​വോ​ദോ​സി​യോ​സ് മെ​ത്രാ​പ്പോ​ലി​ത്ത സം​സ്കാ​ര ശു​ശ്രൂ​ഷ​ക്ക് നേ​തൃ​ത്വം ന​ൽ​കി.