ആ​ർ ബ്ലോ​ക്കി​ന്‍റെ ന​ഷ്ട​പ്പെട്ട പ്ര​താ​പം വീ​ണ്ടെ​ടു​ക്കു​മെ​ന്ന് കൃ​ഷി​മ​ന്ത്രി
Sunday, July 14, 2019 9:49 PM IST
ആ​ല​പ്പു​ഴ: ആ​ർ-​ബ്ലോ​ക്കി​ന്‍റെ ന​ഷ്ട​പെ​ട്ട പ്ര​താ​പം വീ​ണ്ടെ​ടു​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നു കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ കു​മാ​ർ. ആ​ർ-​ബ്ലോ​ക്ക് ന​വീ​ക​ര​ണ​ത്തി​നാ​യി വെ​ള്ളം വ​റ്റി​ക്ക​ൽ സം​വി​ധാ​ന​മാ​യ വി​എ​എ​ഫ് പ​ന്പു​ക​ളു​ടെ സ്വി​ച്ച് ഓ​ണ്‍ ക​ർ​മ ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൈ​ന​ക​രി ആ​ർ ബ്ലോ​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​ട്ട​നാ​ട് എം​എ​ൽ​എ തോ​മ​സ് ചാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ട​നാ​ട്ടി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ പ്ര​ദേ​ശം, ഏ​റ്റ​വും കു​ടു​ത​ൽ ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ച്ചി​രു​ന്ന സ്ഥ​ലം, കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ സ​മൃ​ദ്ധ​മാ​യി ല​ഭി​ച്ചി​രു​ന്ന സ്ഥ​ലം തു​ട​ങ്ങി ഒ​ട്ടേ​റെ വി​ശേ​ഷ​ണ​ങ്ങ​ളാ​ണ് ആ​ർ-​ബ്ലോ​ക്കി​നു ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് ഇ​തു ശ്മ​ശാ​ന ഭൂ​മി​യാ​യി മാ​റി. വൈ​ദ്യു​തി വിഛേ​ദി​ച്ച​തും മോ​ട്ടോ​റു​ക​ൾ ന​ശി​ച്ച​തും പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​യി​രു​ന്നു. ര​ണ്ട​ര വ​ർ​ഷ​ത്തെ ശ്ര​മ​ത്തി​ലൂ​ടെ വീ​ണ്ടും ആ​ർ ബ്ലോ​ക്കി​ന്‍റെ ന​ഷ്ട​പെ​ട്ട പ്ര​താ​പം തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള ശ്ര​മം വി​ജ​യി​ച്ചി​രി​ക്കു​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വെ​ള്ള​ത്തി​ൽ മു​ങ്ങി​യാ​ലും ന​ശി​ക്കാ​ത്ത 24 പ​ന്പു​സെ​റ്റു​ക​ളാ​ണ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​ന്ന​ത.് ഒ​ന്നാം ഘ​ട്ട​മെ​ന്ന നി​ല​യി​ൽ 12 പ​ന്പു​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങും. എ​ട്ടോ​ളം ബ്ലോ​ക്കു​ക​ളാ​യി തി​രി​ച്ചു ക​ർ​ഷ​ക സ​മി​തി​യു​ണ്ടാ​ക്കി സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട്ടു​കൃ​ഷി രീ​തി​യി​ൽ ചെ​യ്താ​ൽ അ​തി​നാ​വ​ശ്യ​മാ​യ യ​ന്ത്ര സം​വി​ധാ​ന​ങ്ങ​ൾ ന​ൽ​കാ​ൻ കൃ​ഷി വ​കു​പ്പ് ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര കേ​ര​ള സ​മൃ​ദ്ധ കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 25000ത്തോ​ളം തെ​ങ്ങി​ൻ തൈ​ക​ൾ ന​ൽ​കാ​നും കൃ​ഷി വ​കു​പ്പ് ത​യ്യാ​റാ​ണ് നൂ​റു ശ​ത​മാ​നം ജൈ​വ കൃ​ഷി​യാ​ണ് വേ​ണ്ട​തെ​ന്നും ആ​ർ ബ്ലോ​ക്കി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളെ ബ്രാ​ൻ​ഡ് ചെ​യ്ത് വി​ല്പ​ന​യ്ക്ക് ന​ൽ​കു​വാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി കൂ​ട്ടി ചേ​ർ​ത്തു. ക​ർ​ഷ​ക​ക​ർ​ക്കി​ട​യി​ൽ ഐ​ക്യം ആ​വ​ശ്യ​മാ​ണെ​ന്നും സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​വാ​ൻ എ​ല്ലാ​വ​രും ഒ​ന്നി​ച്ചു കൂ​ട്ട​മാ​യി പ​രി​ശ്ര​മി​ച്ചാ​ൽ വി​ജ​യം ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്രി​ൻ​സി​പ്പ​ൽ അ​ഗ്രി​ക​ൾ​ച്ച​ർ ഓ​ഫീ​സ​ർ ല​താ ജി. ​പ​ണി​ക്ക​ർ,കൃ​ഷി വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജെ ​സ​ജീ​വ്, കൈ​ന​ക​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല സ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രാ​വി​ലെ ത​ന്നെ കൈ​ന​ക​രി​യി​ലെ​ത്തി​യ മ​ന്ത്രി ആ​ർ-​ബ്ലോ​ക്ക് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

ആ​ർ ബ്ലോ​ക്കി​ലെ കൃ​ഷി പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക, കൃ​ഷി​ക്ക് വേ​ണ്ട പ​ശ്ചാ​ത്ത​ല സം​വി​ധാ​നം ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള കൃ​ഷി വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. സ​ർ​ക്കാ​ർ ഭൂ​മി​യു​ൾ​പ്പ​ടെ 1500 ഏ​ക്ക​ർ ഭൂ​മി​യി​ലെ പു​റം​ബ​ണ്ടു​ക​ളി​ൽ പ​ച്ച​ക്ക​റി, തെ​ങ്ങ്, വാ​ഴ, കൊ​ക്കോ മു​ത​ലാ​യ​വ കൃ​ഷി ചെ​യ്യു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം.