വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Sunday, July 14, 2019 9:49 PM IST
മാ​ന്നാ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യാ​ലാ​യി​രു​ന്ന എ​സ്എ​സ്എ​ഫ് തി​രു​വ​ല്ല ഡി​വി​ഷ​ൻ മു​ൻ സെ​ക്ര​ട്ട​റി​യും കേ​ര​ള യാ​ത്ര​യി​ലെ സ്ഥി​രം അം​ഗ​വു​മാ​യി​രു​ന്ന മാ​ന്നാ​ർ ഇ​ര​മ​ത്തൂ​ർ ഷെ​ഫീ​ഖ് മ​ൻ​സി​ലി​ൽ ഷ​ഫീ​ഖ് (26) മ​രി​ച്ചു. ര​ണ്ടു​ദി​വ​സം മു​ന്പ് ബു​ധ​നൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് പ​രു​മ​ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ബ​റ​ട​ക്കം ന​ട​ത്തി. അ​സീ​സാ​ണ് പി​താ​വ്. ഖ​ദീ​ജ​യാ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഷെ​മീ​ർ, ഷം​ന.

ബി​ജെ​പി മാ​ർ​ച്ച് ഇന്ന്

ആ​ല​പ്പു​ഴ: അ​മി​ത​വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​വി​നെ​തി​രെ ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം​ക​മ്മ​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് കെഎ​സ്ഇ​ബി ഓ​ഫീ​സു​ക​ളി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. വി​വി​ധ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന മാ​ർ​ച്ചു​ക​ൾ നേ​താ​ക്ക​ളാ​യ സ​ജീ​വ് ലാ​ൽ, വെ​ള​ളി​യാ​കു​ളം പ​ര​മേ​ശ്വ​ര​ൻ, കെ. ​സോ​മ​ൻ, എ​ൽ.​പി. ജ​യ​ച​ന്ദ്ര​ൻ, ഡി. ​പ്ര​ദീ​പ്, കൊ​ട്ടാ​രം ഉ​ണ്ണി​കൃ​ഷ്ണ​ൻ, വാ​സു​ദേ​വ​ൻ, അ​ശ്വ​നി ദേ​വ്, പാ​ല​മ​റ്റ​ത്ത് വി​ജ​യ​കു​മാ​ർ, എം.​വി. ഗോ​പ​കു​മാ​ർ, കെ.​ജി. ക​ർ​ത്ത എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​വി. ഗോ​പ​കു​മാ​ർ അ​റി​യി​ച്ചു.