ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
Monday, July 15, 2019 10:27 PM IST
ആ​ല​പ്പു​ഴ: സ്വ​ച്ഛ് ഭാ​ര​ത് സ​മ്മ​ർ ഇ​ന്േ‍​റ​ണ്‍​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നെ​ഹ്റു യു​വ കേ​ന്ദ്ര നാ​ഷ​ണ​ൽ യൂ​ത്ത് വോ​ള​ന്‍റി​യ​ർ​മാ​രാ​ണ് റെ​യി​ൽ​വേ യാ​ത്ര​ക്കാ​ർ​ക്കും നാ​ട്ടു​ക്കാ​ർ​ക്കു​മാ​യി ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.
ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ റു​ബി​ൻ​സ​ണ്‍ തോ​മ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ലാ​സ്റ്റി​ക് ഖ​ര മാ​ലി​ന്യ സം​സ്ക​ര​ണ​ത്തെ പ​റ്റി​യു​ള്ള ല​ഖു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​ഞ്ഞൂ​റി​ലേ​റെ യു​വ​ജ​ന​ങ്ങ​ളാ​ണ് ജി​ല്ല​യി​ൽ ശു​ചീ​ക​ര​ണ ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ജി​ല്ലാ​ത​ല​ത്തി​ൽ ഒ​ന്നാ​മ​താ​യി എ​ത്തു​ന്ന ടീ​മി​നു മു​പ്പ​തി​നാ​യി​രം രൂ​പ പു​ര​സ്കാ​രം ല​ഭി​ക്കും.